ജനസംഖ്യ സെന്‍സസ് അടുത്തമാസത്തോടെ തുടങ്ങും ഫയല്‍
India

ജനസംഖ്യ സെന്‍സസ് അടുത്ത മാസത്തോടെ തുടങ്ങും; 2026ല്‍ പൂര്‍ത്തിയാക്കും; റിപ്പോര്‍ട്ട്

സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവച്ച സെന്‍സസ് നടപടി സെപ്റ്റംബര്‍ മാസം ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2026 മാര്‍ച്ചോടെ സെന്‍സസ് പ്രസിദ്ധികരിക്കാനാകുമെന്നണ് സര്‍ക്കാരിന്റെ കണക്കൂകൂട്ടല്‍. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ ഒന്നരവര്‍ഷം വേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

സെന്‍സസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റ്റേഷന്‍ മന്ത്രാലയവും തയ്യാറാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചാല്‍ സമയക്രമം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സെന്‍സസ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2021-ല്‍ പൂര്‍ത്തിയാക്കേണ്ട സെന്‍സസ് കണക്കുകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോഴും കണക്കാക്കുന്നത് 2011 -ലെ ഡാറ്റ ആണ്. അതിനാല്‍തന്നെ സര്‍ക്കാര്‍ പുറത്തിറക്കുന്ന പല കണക്കുകള്‍ക്കും വിശ്വാസ്യത ഇല്ലെന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മാര്‍ച്ചില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2021-ല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് തീരുമാനിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT