ചിത്രം: ബിജെപി ട്വിറ്റര്‍ 
India

മോദി പഞ്ചാബില്‍; കര്‍ഷക നേതാക്കള്‍ വീട്ടു തടങ്കലില്‍; പ്രതിഷേധം തടയാന്‍ വന്‍ സന്നാഹം 

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

ജലന്ധര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബിലെത്തി. ജലന്ധറിലാണ് മോദി തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുന്നത്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മോദിയുടെ ആദ്യത്തെ റാലിയാണ് ഇത്. 

അതേസമയം, പ്രതിഷേധ സാധ്യത കണക്കെടുത്ത് നിരവധി കര്‍ഷക സംഘടന നേതാക്കളെ വീട്ടു തടങ്കലിലാക്കിയിരിക്കുയാണ്. ലഖിംപുര്‍ ഖേരി കൂട്ടക്കൊല കേസ് പ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിലും കര്‍ഷക സമരത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് നേരെ പ്രതിഷേധം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കനത്ത സുരക്ഷ ഒരുക്കിയിരിക്കുന്നത്. നിരവധി കര്‍ഷക നേതാക്കളെ അവരുടെ വീടുകളിലും ഗ്രാമങ്ങളിലും തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. 

ബികെയു ഉഗ്രഹാന്‍, ബികെയു രജേവാള്‍ സംഘടകളുടെ നേതാക്കളെയാണ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നത്. വീടിന് വെളിയില്‍ ഇറങ്ങാന്‍ സമ്മതിക്കാതെ പൊലീസ് തങ്ങളെ തടഞ്ഞിരിക്കുയാണെന്ന് ബികെയു രജേവാള്‍ വിഭാഗം നേതാവ് അമര്‍ജോത് സിങ് പറഞ്ഞു. 

മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് വന്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, പഞ്ചാബ് സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കര്‍ഷക പ്രതിഷേധമുണ്ടായത് വലിയ രാഷ്ട്രീയ വിവാദമുണ്ടാക്കിയിരുന്നു.  പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ചയുണ്ടായെന്ന് ബിജെപിയും ഹെലികോപ്റ്റര്‍ ഒഴിവാക്കി യാത്ര റോഡു വഴിയാക്കിയത് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചില്ലെന്ന് കോണ്‍ഗ്രസും ആരോപിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT