ഫയല്‍ ചിത്രം 
India

രോഗമുക്തര്‍ കൂടി ; ഇന്നലെ 43,393 പേര്‍ക്ക് കോവിഡ് ; 911 മരണം  

രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44,459 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 911 പേരാണ് കോവിഡ് മൂലം മരിച്ചത്. 

പുതുതായി 43,393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,07,52,950 ആയി.  2,98,88,284 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ 4,58,727 പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു. ഇന്നലെ 40,23,173 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇതോടെ ഇതുവരെ 36,89,91,222 പേര്‍ക്ക് രാജ്യത്ത് വാക്‌സിന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

മത്സരയോട്ടത്തിന് കടിഞ്ഞാണ്‍; സ്വകാര്യ ബസുകള്‍ക്ക് സമയം കുറിക്കാന്‍ 'ഡൈനാമിക്' ആപ്പ്

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്; ബന്ധുക്കളുടെ മൊഴിയെടുക്കും

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്‌കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്‌സി