India

ഇന്നലെയും കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; രാജ്യത്ത് ആക്ടിവ് കേസുകള്‍ അഞ്ചു ലക്ഷത്തിലേക്ക് 

ഇന്നലെയും കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍; രാജ്യത്ത് ആക്ടിവ് കേസുകള്‍ അഞ്ചു ലക്ഷത്തിലേക്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. ഇരുപത്തിനാലു മണിക്കൂറിനിടെ 50,357 പേര്‍ക്കു രോഗം ബാധിച്ചപ്പോള്‍ 53,920 പേര്‍ ഡിസ്ചാര്‍ജ് ആയി.

ഇന്നലത്തെ രോഗബാധിതര്‍ ഉള്‍പ്പെടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 84,62,081 ആയി. 577 പേര്‍ ഇന്നലെ വൈറസ് ബാധ മൂലം മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,25,562 ആയി.

നിലവില്‍ 5,16,632 പേരാണ് കോവിഡ് ബാധിച്ചു ചികിത്സയിലുള്ളത്. ആക്ടിവ് കേസുകളുടെ എണ്ണത്തില്‍ ഇന്നലെ മാത്രം 4141 പേരുടെ കുറവുണ്ടായി. 

ഇതുവരെ പരിശോധിച്ചത് 11,65,42,304 സാംപിളുകള്‍ ആണെന്ന് ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 11,13,209 സാംപിളുകളാണ് പരിശോധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT