Tipper lorry 
India

ടിപ്പറുകള്‍ക്ക് ഓട്ടോമാറ്റിക് ലോഡ് കവര്‍ നിര്‍ബന്ധം; ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം. ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുകയാണ് ലക്ഷ്യം.

Author : Sujith

ന്യൂഡല്‍ഹി: ടിപ്പറുകളില്‍ ചരക്ക് വയ്ക്കുന്ന ലോഡ് കാര്യേജ് മുകളില്‍ നിന്ന് പൂര്‍ണമായി അടയ്ക്കാവുന്ന യന്ത്രവല്‍കൃത കവറിങ് സംവിധാനം നിര്‍ബന്ധമാക്കി. ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ ടിപ്പറുകള്‍ക്കും ഇത് നിര്‍ബന്ധമാക്കി കേന്ദ്രഗതാഗതമന്ത്രാലയം വിജ്ഞാപനം ഇറക്കി.

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ലോഡ് കാര്യേജ് പൂര്‍ണമായി അടയ്ക്കണം. ടിപ്പറുകളില്‍ നിന്നുള്ള വസ്തുക്കള്‍ പുറത്തേക്ക് വീണ് അപകടം ഉണ്ടാകുന്നതും പൊടിപടരുന്നതും തടയുകയാണ് ലക്ഷ്യം.

യാത്രയ്ക്കിടെ ലോഡ് കാര്യേജ് തുറന്നുകിടന്നാല്‍ ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കുന്ന സംവിധാനം വേണം. നിര്‍ദിഷ്ട കവറിങ് സംവിധാനം ഇലക്ട്രോ - മെക്കാനിക്കല്‍ അല്ലെങ്കില്‍ ഹൈഡ്രോളിക് രീതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കണം.

MoRTH mandates automatic load covers for tippers, dumpers from April 2027

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊളംബിയയെ നടുക്കി വന്‍ ഭൂചലനം; മരണം 132 ആയി

7 വയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിച്ചു; കണ്ണില്ലാത്ത ക്രൂരത, അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ

3 ജില്ലകളിലെ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബലിതർപ്പണം നാളെ പുലർച്ചെ രണ്ടുമുതൽ വൈകീട്ട് മൂന്ന് വരെ; ന​ഗരത്തിൽ ​ഗതാ​ഗത നിയന്ത്രണം

Today's Rashi Phalam August 11 | പ്രതീക്ഷിക്കാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാം, ധനക്ലേശത്തിന് സാധ്യത