പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവുമായി വഴക്ക്; പിഞ്ചു കുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചു മൂടി, അറസ്റ്റ്

ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭര്‍ത്താവുമായുള്ള വഴക്കിനെത്തുടര്‍ന്ന് പിഞ്ചുകുഞ്ഞിനെ അമ്മ ജീവനോടെ കുഴിച്ചുമൂടി. പുതുച്ചേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇരുപത്തിയേഴു ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ ശ്മശാനത്തിനു സമീപം കുഴിച്ചിട്ടത്. 

സംഭവത്തില്‍ അമ്മയും അച്ഛനും അറസ്റ്റിലായി. മൂര്‍ത്തിക്കുപ്പത്തുള്ള സംഗീതയും (22) ഭര്‍ത്താവ് കുമരേശനുമാണ് (32) അറസ്റ്റിലായത്. 

കുമരേശന്റെ രണ്ടാംഭാര്യയാണ് സംഗീത. മദ്യപനായ ഇയാള്‍ സംഗീതയുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസത്തെ വഴക്കില്‍ കുട്ടിയുടെ അച്ഛന്‍ താനല്ലെന്ന് കതിരേശന്‍ പറഞ്ഞു. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ കുട്ടിയെ ശ്മശാനത്തിന് സമീപം ജീവനോടെ കുഴിച്ചുമൂടിയെന്നാണ് സംഗീത നല്‍കിയ മൊഴി. 

ശ്മശാനത്തിന് സമീപം മണ്‍കൂനകണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ