പ്രതീകാത്മക ചിത്രം 
India

അമ്മയെ ലൈം​ഗികമായി നിരന്തരം പീഡിപ്പിച്ചു; മനംനൊന്ത് ആത്മഹത്യ; മകന് ജീവപര്യന്തം തടവുശിക്ഷ

‘കുടക്കീഴിൽ താൻ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയത്’

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട സംഭവത്തിൽ മകന് ജീവപര്യന്തം തടവുശിക്ഷ. സ്ത്രീയുടെ മൂത്തമകനെയാണ് ​ഗുരു​ഗ്രാം കോടതി ശിക്ഷിച്ചത്. പ്രതിയ്ക്ക് ഇരുപതിനായിരം രൂപ പിഴയും വിധിച്ചു.

2020 നവംബർ16നാണ് ഹരിയാനയിലെ പട്ടൗഡിയിൽ സ്ത്രീയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.  ഇവരുടെ രണ്ടാം ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിച്ചപ്പോഴാണ് പീഡനം തെളിഞ്ഞത്. 

 20 വർഷം മുൻപ് ആദ്യ ഭർത്താവ് മരിച്ചശേഷം അദ്ദേഹത്തിന്റെ സഹോദരനെ സ്ത്രീ വിവാഹം ചെയ്തിരുന്നു. ഭാര്യയുടെ മൂത്ത മകൻ ലഹരിക്കടിമയാണെന്നും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്നും ഭർത്താവ് പൊലീസിനോട് പറഞ്ഞു.  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ  ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി.

നിരവധി തെളിവുകൾ കിട്ടിയതോടെ, മൂത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘കുടക്കീഴിൽ താൻ സംരക്ഷിക്കുന്നുവെന്ന് വരുത്തി മൃഗത്തെപ്പോലെയാണ് മകൻ അമ്മയോട് പെരുമാറിയത്’. മകന്റെ ക്രൂരപ്രവൃത്തിയാണ് മറ്റൊരു മാർഗവുമില്ലാതെ അമ്മയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കോടതി വിധി പ്രസ്താവത്തിൽ അഭിപ്രായപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT