ഓടുന്ന കാറിന് തീപിടിക്കുന്ന ദൃശ്യം 
India

ഓടുന്ന കാറിന് തീപിടിച്ചു, യാത്രക്കാര്‍ പുറത്തേയ്ക്ക് ചാടി; വീഡിയോ

ഉത്തര്‍പ്രദേശില്‍ കുടുംബം സഞ്ചരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടുംബം സഞ്ചരിച്ച കാറിന് യാത്രയ്ക്കിടെ തീപിടിച്ചു. തീ ഉയരുന്നത് കണ്ട് ഓടുന്ന കാറില്‍ നിന്ന് യാത്രക്കാര്‍ പുറത്തേയ്ക്ക് ചാടിയത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

നോയിഡ സെക്ടര്‍ 15എയിലാണ് സംഭവം. ഡിഎന്‍ഡി റോഡില്‍ വച്ചാണ് ഓടുന്ന കാറിന് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് കാറില്‍ ഉണ്ടായിരുന്ന കുടുംബം പുറത്തേയ്ക്ക് എടുത്തുചാടുകയായിരുന്നു. രണ്ടു സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

കാറിന് തീപിടിച്ചത് മൂലം റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു. സമയോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തീയണച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

ചമ്മന്തിപ്പൊടി ദീർഘകാലം കേടാകാതെ സൂക്ഷിക്കാം, ചില ടിപ്സ്

ഉപ്പിന്റെ അളവു കൂടിയോ? ശരീരം നൽകുന്ന സൂചന അവ​ഗണിക്കരുത്

SCROLL FOR NEXT