പ്രതീകാത്മക ചിത്രം 
India

നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് മാസം 900 രൂപ നല്‍കും; പ്രഖ്യാപനവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ വികസന ബോര്‍ഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: നാടന്‍ പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് പ്രതിമാസം 900 രൂപ വച്ചു നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കാന്‍ വികസന ബോര്‍ഡ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

നീതി ആയോഗ് സംഘടിപ്പിച്ച പ്രകൃതി കൃഷി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രകൃതി കൃഷിക്ക് നാടന്‍ പശുക്കള്‍ അനിവാര്യമാണ്. ഓരോ കര്‍ഷകനും ഒരു നാടന്‍ പശുവിനെയെങ്കിലും വളര്‍ത്തണം. സര്‍ക്കാര്‍ അവര്‍ക്ക് മാസം 900 രൂപ വച്ചു നല്‍കും- ചൗഹാന്‍ പറഞ്ഞു. ഒരു നാടന്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകന് വര്‍ഷം 10,800 രൂപ ഇതുവഴി ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ 52 ജില്ലകളിലെ തെരഞ്ഞെടുത്ത നൂറു ഗ്രാമങ്ങളില്‍ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കും. നിലവില്‍ 1.65 ലക്ഷം കര്‍ഷകര്‍ പ്രകൃതി കൃഷിയില്‍ താത്പര്യം അറിയിച്ചു മുന്നോട്ടുവന്നിട്ടുണ്ടെന്ന് ചൗഹാന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍