വീഡിയോ ദൃശ്യം 
India

ചോക്ലേറ്റ് മോഷ്ടിച്ചെന്ന് അമ്മയ്‌ക്കെതിരെ പരാതി; മൂന്ന് വയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍; മന്ത്രിയുടെ വക സൈക്കിള്‍ സമ്മാനം; വീഡിയോ

ഇന്നലെ പൊലീസ് ആണ് മന്ത്രിയുടെ സമ്മാനം കുട്ടിയുടെ വീട്ടില്‍ എത്തിച്ച് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: തന്റെ ചോക്ലേറ്റ് മോഷ്ടിച്ച അമ്മയ്‌ക്കെതിരെ പരാതി നല്‍കിയ മൂന്ന് വയസുകാരന് സൈക്കിള്‍ സമ്മാനമായി നല്‍കി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര. ഇന്നലെ പൊലീസ് ആണ് മന്ത്രിയുടെ സമ്മാനം കുട്ടിയുടെ വീട്ടില്‍ എത്തിച്ച് നല്‍കിയത്. കുട്ടി ബന്ധുക്കളുടെയും പൊലീസിന്റെയും സാന്നിധ്യത്തില്‍ സൈക്കിള്‍ ഓടിക്കുന്ന വിഡിയോയും മധ്യപ്രദേശ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കിട്ടു.

ഞായറാഴ്ച രാവിലെ, ബുര്‍ഹാന്‍പൂരിലെ ദെദ്തലായിയിലെ പൊലീസ് സ്റ്റേഷനിലെത്തി എസ്‌ഐയോട് കുട്ടി അമ്മയ്ക്കെതിരെ പരാതി പറയുന്ന വീഡിയോ സാമൂഹികമമാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ ചോക്ലേറ്റ് മോഷ്ടിച്ച അമ്മയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മൂന്നുവയസുകാരനായ സദ്ദാമിന്റെ ആവശ്യം.

സബ് ഇന്‍സ്‌പെക്ടറായ പ്രിയങ്ക നായകിനോടാണ് കുട്ടി കാര്യങ്ങള്‍ വിവരിച്ചത്. പരാതി കേട്ട് ചിരിയടക്കാന്‍ പ്രയാസപ്പെട്ട് കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിയുന്ന പ്രിയങ്കയെ വീഡിയോയില്‍ കാണാം. അമ്മയോട് പിണങ്ങിയ സദ്ദാം, കേസുകൊടുക്കാന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിക്കണമെന്ന് അച്ഛനോട് ആവശ്യപ്പെടുകയായിരുന്നു. അമ്മ മിഠായി മോഷ്ടിച്ചെന്നും തന്നെ അടിച്ചെന്നുമാണ് അവന്‍ പരാതിയായി പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT