ഫയല്‍ ചിത്രം 
India

കൂനോയില്‍ രണ്ട് മാസം മുന്‍പ് ജനിച്ച ഒരു ചീറ്റ കുഞ്ഞുകൂടി ചത്തു

കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ രണ്ടുമാസം മുന്‍പ് ജനിച്ച ചീറ്റ കുഞ്ഞ് ചത്തതായി വനംവകുപ്പ് അറിയിച്ചു. പെണ്‍ ചീറ്റക്കുഞ്ഞിന്റെ മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ചീറ്റ നാല് ചീറ്റക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. 

തളര്‍ച്ചയെ തുടര്‍ന്നാണ് ചീറ്റക്കുട്ടി ചത്തതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. നാല് കുഞ്ഞുങ്ങളില്‍ ഒന്ന് നിലത്ത് കിടക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി ആവശ്യമായ ചികിത്സ നല്‍കിയെങ്കിലും ചീറ്റക്കുട്ടി ചത്തതായി വനംവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി

കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു എട്ടു ചീറ്റകളെ കുനോയിലെത്തിച്ചത്. ഇതിനിടെ മൂന്നു ചീറ്റകള്‍ ചത്തു. ഒരു ചീറ്റക്കുഞ്ഞുകൂടി ചത്തതോടെ കുനോയില്‍ ജീവന്‍ നഷ്ടപ്പെട്ട ചീറ്റകളുടെ എണ്ണം നാലായി. കുനോയില്‍ എത്തിച്ച ആദ്യ ബാച്ചില്‍ എട്ടു ചീറ്റകളും രണ്ടാം ബാച്ചില്‍ 12 ചീറ്റകളും ഉണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT