പ്രതീകാത്മക ചിത്രം 
India

ഭര്‍ത്താവിന് ഭക്ഷണത്തില്‍ ലഹരി നല്‍കി; ബോധം പോയപ്പോള്‍ കാമുകനും യുവതിയും ചേര്‍ന്ന് കൈകാലുകള്‍ വെട്ടിമാറ്റി; മൃതദേഹം കുഴിച്ചിട്ടു; ചുരുളഴിഞ്ഞത് ഇങ്ങനെ

യുവതി തന്നെക്കാള്‍ അഞ്ച് വയസ് പ്രായംകുറവുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്‌.  

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി  കുഴിച്ചിട്ടു. മയക്കുമരുന്നിന് അടിമയായ പ്രതിയുടെ മകന്‍ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതിന് പിന്നാലെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഉമ്രിഖേഡിലാണ് സംഭവം.

നാല്‍പ്പതുകാരിയായ യുവതി തന്നെക്കാള്‍ അഞ്ച് വയസ് പ്രായംകുറവുള്ള സുഹൃത്തിന്റെ സഹായത്തോടെയാണ് ഭര്‍ത്താവ് ബബ്ലുവിനെ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് റിസ് വാനെയും മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

മൃതദേഹം പലകഷണങ്ങളാക്കി ഇരുവരും വിവിധയിടങ്ഹളില്‍ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഫെബ്രുവരി അഞ്ചിന് സുനിത ഭക്ഷണത്തില്‍ ലഹരിവസ്തുക്കള്‍ ചേര്‍ത്ത് നല്‍കുകയായിരുന്നു. ബോധം നഷ്ടമായതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് ബബ്ലുവിന്റെ കൈകള്‍, കാലുകള്‍, കഴുത്ത്, ശരീരഭാഗങ്ങള്‍ എന്നിവ വെട്ടിമാറ്റുകയും ചെയ്തു.

യുവതിയുടെകുളിമുറിയില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും അവിടെ വച്ച് ഒന്നും കണ്ടെത്താനായില്ല. മറ്റൊരിടത്ത് കുഴിച്ച് നോക്കിയപ്പോഴാണ് മൃതദേഹത്തിന്റെ ഒരു ഭാഗം ലഭിച്ചത്. ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നെങ്കിലും മൃതദേഹത്തിനും കൈയും കാലും കഴുത്തും ഉണ്ടായിരുന്നില്ല. അവയ്ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

മദ്യപിച്ചെത്തി ഭര്‍ത്താവ് വീട്ടില്‍ നിരന്തരം വഴക്കിടാറുണ്ടെ്ന്നും തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പൊലീസിനോട് പറഞ്ഞു.തുടര്‍ന്നാണ് സഹൃത്തുമായി ആലോചിച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. സുനിത ഇടയ്ക്കിടയ്ക്ക് മൊഴി മാറ്റി പറയുന്നതും അന്വേഷണത്തിന് തടസമാകുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

SCROLL FOR NEXT