പ്രതീകാത്മക ചിത്രം 
India

ഓടുന്ന ട്രെയിനിലെ പാന്‍ട്രി കാറില്‍ യുവതിയെ ബലാത്സംഗം ചെയ്തു; ജീവനക്കാരന്‍ പിടിയില്‍

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പാന്‍ട്രി കാറില്‍ വച്ച് ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ പാന്‍ട്രി കാറില്‍ വച്ച് ജീവനക്കാരന്‍ യുവതിയെ ബലാത്സംഗം ചെയ്തു. മധ്യപ്രദേശിലെ ഇട്രാസി സ്റ്റേഷനു സമീപം വച്ച് യശ്വന്ത്പുര്‍- നിസാമുദ്ദീന്‍ സംപര്‍ക്ക് ക്രാന്തി എക്‌സിപ്രസിലാണ് സംഭവം. 

റിസര്‍വേഷന്‍ ഇല്ലാതെ എസി കോച്ചില്‍ കയറിയതാണ് യുവതി. റെയില്‍വേ ജീവനക്കാരന്‍ യുവതിയോട് ജനറല്‍ കോച്ചിലേക്കു മാറാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ജനറല്‍ കോച്ചിലേക്കു മാറാതെ യുവതി പാന്‍ട്രി കാറിലേക്കു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇവിടെ വച്ചാണ് പാന്‍ട്രി ജീവനക്കാരന്‍ ആക്രമിച്ചത്.

ഭോപ്പാലില്‍ ഇറങ്ങിയ യുവതി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. ട്രെയിന്‍ നിര്‍ത്തിയിട്ട് വെന്‍ഡര്‍മാരെ ചോദ്യം ചെയ്‌തെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഝാന്‍സി സ്റ്റേഷനില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. 

യുവതിക്കു മാനസിക ആസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

വിജയ് നയിച്ച റാലിയില്‍ അപകടം; രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ക്ക് പരിക്ക്

SCROLL FOR NEXT