mumbai best bus accident 
India

കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി; 4 മരണം, 9 പേർക്ക് പരിക്ക്

മുംബൈയിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കാൽനട യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 9 പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഭാണ്ഡൂപിൽ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (ബെസ്റ്റ്) ബസാണ് അപകടമുണ്ടാക്കിയത്.

പിന്നിലേക്ക് എടുക്കുന്നതിനിടെ ബസ് കാൽനട യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ടാണ് ബസ് കാൽനട യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറിയതെന്ന് മുംബൈ പൊലീസ് പറഞ്ഞു. എന്തുകൊണ്ടാണ് ബസ് നിയന്ത്രണം വിട്ടതെന്ന കാര്യം വ്യക്തമല്ല. അപകടത്തിന് പിന്നാലെ സ്ഥലത്ത് പൊലീസ് സംഘമെത്തി തുടർ നടപടികൾ സ്വീകരിച്ചു.

mumbai best bus accident: Bhandup Bus Accident: Four people were killed and nine others injured.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തിരുത്താന്‍ എത്ര സമയം വേണം? യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ടു കളിക്കുന്നു'

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു, റിയല്‍റ്റി ഓഹരികളില്‍ തിളക്കം

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

ആർ‌ബി‌ഐ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുകൾ, ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

'കേരളത്തില്‍ നടക്കുന്നത് രാജീവ് ഗാന്ധി സ്വപ്‌നം കണ്ട ഭരണം'; ഇടതു സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി മണിശങ്കര്‍ അയ്യര്‍

SCROLL FOR NEXT