ഫയല്‍ ചിത്രം 
India

മുംബൈ ലഹരി പാര്‍ട്ടി: ആര്യന്‍ ഖാനെ വീണ്ടും ചോദ്യം ചെയ്യും, സമന്‍സ് അയച്ചു

ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യും. ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന് സമന്‍സ് അയച്ചു. അന്വേഷണവുമായി ബന്ധപ്പെട്ട് എപ്പോള്‍ വിളിച്ചാലും ചോദ്യംചെയ്യലിന് ഹാജരാകണം എന്നത് ആര്യന്റെ ജാമ്യവ്യവസ്ഥയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

കേസ് അന്വേഷണത്തിനായി പുതുതായി രൂപീകരിച്ച സഞ്ജയ് സിങ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആര്യനെയും കൂട്ടുപ്രതികളായ അര്‍ബാസ് മര്‍ച്ചന്റ്, ആചിത് കുമാര്‍ എന്നിവരെയും വീണ്ടും ചോദ്യംചെയ്യുക. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇരുപതോളം പേരെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. 

ആര്യന്റെ ചോദ്യം ചെയ്യല്‍ ഇന്ന് രാത്രിയോടെ ഉണ്ടായേക്കുമെന്നും സൂചനകളുണ്ട്. കേസിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാങ്കഡേയെയും  ചോദ്യം ചെയ്യും. 

മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ കേസുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ആര്യന്‍ ഖാനെ കുടുക്കിയതാണെന്നും ഷാരൂഖ് ഖാനില്‍നിന്ന് പണംതട്ടാന്‍ സമീര്‍ വാങ്കഡെ ശ്രമിച്ചിരുന്നെന്നുമുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്നറിയാന്‍ കൂടിയാണ് ആര്യന്‍ ഖാനെ വീണ്ടും ചോദ്യംചെയ്യുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT