ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് മകനൊപ്പം അച്ഛന്‍ ചാടുന്ന ദൃശ്യങ്ങള്‍ 
India

ഓടുന്ന ട്രെയിനിന്റെ മുന്നിലേക്ക് മകനൊപ്പം അച്ഛന്‍ ചാടി, ഒടുവില്‍- വീഡിയോ 

മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് മകനൊപ്പം അച്ഛന്‍ ചാടി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഓടുന്ന ട്രെയിനിന് മുന്നിലേക്ക് മകനൊപ്പം അച്ഛന്‍ ചാടി. അച്ഛന്‍ മരിച്ചു. ആറു വയസ്സുള്ള മകന്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുംബൈ കല്യാണിന് സമീപം വിത്തല്‍വാഡി സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന ട്രെയിനിന് മുന്നിലേക്കാണ് മകനൊപ്പം അച്ഛന്‍ ചാടിയത്. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് വരുമ്പോള്‍ അച്ഛനില്‍ നിന്ന് കുതറിയോടി രക്ഷപ്പെടാന്‍ മകന്‍ ശ്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മകനെ തന്റെ അരികിലേക്ക് വലിച്ചുഅടുപ്പിച്ച ശേഷമാണ് അച്ഛന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്. അച്ഛന്‍ മരിച്ചതായും മകന്‍ കാര്യമായ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതുമായാണ് റിപ്പോര്‍ട്ട്. ട്രാക്കിലേക്ക് എടുത്തുചാടിയ സമയത്ത് അച്ഛന്റെ കൈ വിട്ട് മകന്‍ ട്രാക്കിന്റെ അരികിലേക്ക് വീണതാകാം രക്ഷപ്പെടാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21