India

പതിവായി വീട്ടില്‍ എത്തി; അമ്മ എതിര്‍ത്തു; കമിതാക്കള്‍ തമ്മില്‍ വഴക്ക്; കാമുകിയുടെ കഴുത്തില്‍ കുത്തി; വായില്‍ ബോംബ് വ്ച്ച് ആത്മഹത്യാശ്രമം

കാമുകന്‍ പതിവായി വീട്ടിലെത്തുന്നത് അമ്മ എതിര്‍ത്തിരുന്നു 

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: 58കാരിയായ കാമുകിയെ കൊല്ലാന്‍ ശ്രമിച്ചതിന് 55 കാരനായ കാമുകനെതിരെ കേസെടുത്തു. അതിന് പിന്നാലെ വായില്‍ ബോംബ് വച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

80കാരിയായ അമ്മയ്‌ക്കൊപ്പമാണ് മകള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് രണ്ട് മകളും ഒരു മകനും ഉണ്ട്്. അന്ധേരിയിലെ ഒരു സൊസൈറ്റിയില്‍ ഒരു കുക്കായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. 15 വര്‍ഷമായി ഡ്രൈവര്‍ സച്ചിന്‍ ചൗഹാനുമായി ഇവര്‍ പ്രണയത്തിലായിരുന്നു. ചൗഹാന്‍ നിരന്തരമായി ഇവരുടെ വീട്ടിലെത്തിയിരുന്നു. ഇതില്‍ അമ്മ എതിര്‍പ്പ് അറിയിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ അവരുടെ എതിര്‍പ്പ് ശക്തമായിരുന്നു. തുടര്‍ന്ന് ഇതിനെ ചൊല്ലി വഴക്കിടല്‍ പതിവായി. 

കഴിഞ്ഞ ദിവസം രാവില ഏഴ് മണിക്ക് ഇയാള്‍ വീട്ടിലെത്തി ഭീഷണി മുഴക്കുകയായിരുന്നു. ശേഷം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. കാമുകിയെ കഴുത്തില്‍ നിരവധി തവണ കുത്തി. നിലത്ത് വീണതിന് പിന്നാലെ മുഖത്ത് ഇടിക്കുയും മുടി മുറിക്കുകയും ചെയ്തു. അതിന് പിന്നാലെ കൈയില്‍ കരുതിയ ബോംബ് വായില്‍ വച്ച് തിരികൊളുത്തുകയായിരുന്നു. തിരികൊളുത്തിയതും ബോംബ് വായിലിരുന്ന് പൊട്ടി.  തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു