മുംബൈ നഗരത്തിലെ വെള്ളക്കെട്ട് സ്ക്രീൻഷോട്ട്
India

മുംബൈയില്‍ റെക്കോര്‍ഡ് മഴ, ആറു മണിക്കൂര്‍ കൊണ്ട് പെയ്തിറങ്ങിയത് 300 മില്ലിമീറ്റര്‍; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍, ട്രെയിനുകള്‍ റദ്ദാക്കി, സ്‌കൂളുകള്‍ക്ക് അവധി- വീഡിയോ

മുംബൈ നഗരത്തില്‍ പെയ്ത റെക്കോര്‍ഡ് മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ നഗരത്തില്‍ പെയ്ത റെക്കോര്‍ഡ് മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പുലര്‍ച്ചെ ഒരുമണിക്കും രാവിലെ ഏഴുമണിക്കും ഇടയില്‍ 300 മില്ലിമീറ്റര്‍ മഴയാണ് പെയ്ത് ഇറങ്ങിയത്. കനത്തമഴ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. പല ട്രെയിനുകളും റദ്ദാക്കി.

റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. പലയിടത്തും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമായി. ഇനിയും അതിതീവ്രമഴയ്ക്കുള്ള സാധ്യത കാലാവസ്ഥ വകുപ്പ് പ്രവചിച്ച സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ബോംബെ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വരുന്ന മൂന്ന് ദിവസം കൂടി മുംബൈ ഉള്‍പ്പെടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിതീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. കനത്തമഴ ദുരിതം വിതച്ചതോടെ, മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളായ താനെ, വസായ് (പാല്‍ഘര്‍), റായിഗഡ്, ചിപ്ലൂണ്‍ (രത്നഗിരി), കോലാപ്പൂര്‍, സാംഗ്ലി, സതാര ഘാട്കോപ്പര്‍, കുര്‍ള, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ എന്‍ഡിആര്‍എഫിന്റെ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

SCROLL FOR NEXT