India

'വഴിപാടിന് എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്നു'; ഹനുമാന്‍ ക്ഷേത്രത്തിന് 50 ലക്ഷം വില വരുന്ന സ്ഥലം വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി

ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ക്ഷേത്രം നിര്‍മ്മിക്കുന്നതിന് ഭൂമി വിട്ടുനല്‍കി മുസ്ലീം മതവിശ്വാസി. 50 ലക്ഷം രൂപ വില വരുന്ന സ്ഥലമാണ് ക്ഷേത്രത്തിനായി വിട്ടുനല്‍കിയത്.

കര്‍ണാടകയിലെ ഹൊസാകോട്ടെ താലൂക്കിലാണ് സംഭവം. എച്ച്എംജി ബാഷ എന്ന മുസ്ലീം മതവിശ്വാസിയാണ് ഹനുമാന്‍ ക്ഷേത്രത്തിനായി ഭൂമി വിട്ടുനല്‍കിയത്. ബംഗളൂരു- ചെന്നൈ ദേശീയ പാതയിലാണ് ക്ഷേത്രം നിലകൊള്ളുന്നത്.

ക്ഷേത്രം ചെറുതായതിനാല്‍ വഴിപാടിനായി ഇവിടെ എത്തുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്നത് പതിവായി കാണുന്ന കാഴ്ചയാണ്. അതിനാല്‍ ഭൂമിയുടെ ഒരു ഭാഗം ക്ഷേത്രത്തിനായി വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് എച്ച്എംജി ബാഷ പറഞ്ഞു.  കുടുംബത്തിലെ മറ്റംഗങ്ങളും ഇതിനെ അനുകൂലിച്ചു. സമൂഹത്തിന് ഇത് ഗുണം ചെയ്യുമെന്ന് കണ്ടാണ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ബാഷയുടെ നല്ല മനസ്സിന് നന്ദിയും സന്തോഷവുമുണ്ടെന്ന് ക്ഷേത്ര ട്രസ്റ്റി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിഎസ്‍സി പരീക്ഷാ‍ തട്ടിപ്പ്; ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ

ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങി 'റഫാല്‍ മറൈന്‍'; നാവികസേനയ്ക്ക് നിര്‍ണായക നേട്ടം

ഇതാ... ഇന്ത്യയുടെ ആദ്യ വനിതാ ഗുസ്തി ലോക ചാംപ്യന്‍! 'മനിഷ' എഴുതി... സുവര്‍ണ ചരിത്രം

'ആരോഗ്യമന്ത്രി പച്ചക്കള്ളം പറയുന്നു', ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ ആറ് പേര്‍ മരിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍