മഹാരാഷ്ട്രയില്‍ 160 സ്ഥാനാര്‍ഥികളില്‍ നിന്ന് പിന്തുണ കത്ത് വാങ്ങി മഹാവികാസ് അഘാഡി സഖ്യം ഫയല്‍
India

മഹാരാഷ്ട്രയില്‍ 160 സ്ഥാനാര്‍ഥികളില്‍ നിന്ന് പിന്തുണ കത്ത് വാങ്ങി മഹാവികാസ് അഘാഡി സഖ്യം

ചില സ്വതന്ത്ര അംഗങ്ങളില്‍ നിന്നും പിന്തുണക്കത്ത് ലഭിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വോട്ടെണ്ണലിനു മുന്‍പു തന്നെ മഹാവികാസ് അഘാഡി സഖ്യം 160ലധികം സ്ഥാനാര്‍ഥികളില്‍ നിന്നും പിന്തുണക്കത്ത് ശേഖരിച്ചു. ചില സ്വതന്ത്ര അംഗങ്ങളില്‍ നിന്നും പിന്തുണക്കത്ത് ലഭിച്ചതായാണ്‌ റിപ്പോര്‍ട്ടുകള്‍. കൂറുമാറ്റത്തിനു തടയിടാനാണ് നീക്കം.

മഹാവികാസ് അഘാഡി സഖ്യത്തില്‍ ശിവസേന ഉദ്ദവ് വിഭാഗം, കോണ്‍ഗ്രസ്, എന്‍സിപി ശരദ് പവാര്‍ വിഭാഗം ആണ് പ്രധാന കക്ഷികള്‍. കോണ്‍ഗ്രസ് 101 ഇടത്തും ശിവസേന ഉദ്ദവ് 95 ഇടത്തും എന്‍സിപി ശരദ്പവാര്‍ വിഭാഗം 86 ഇടത്തം സ്ഥാനാര്‍ഥികളെ നിര്‍ത്തി.

ഭരണകക്ഷിയായ മഹായുതി സഖ്യത്തില്‍ ബിജെപി 149 നിയമസഭാ സീറ്റുകളിലും ശിവസേന 81 സീറ്റുകളിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി 59 മണ്ഡലങ്ങളിലുമാണ് മത്സരിച്ചത്.

വേട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 211 ഇടത്ത് എന്‍ഡിഎ ലീഡ് ചെയ്യുന്നു. 149 ഇടത്ത് മത്സരിച്ച ബിജെപി 97 ഇടത്തും, 81 ഇടത്ത് മത്സരിച്ച ശിവസേന (ഷിന്‍ഡെ) 50 ഇടത്തും 59 ഇടത്ത് മത്സരിച്ച എന്‍സിപി (അജിത് പവാര്‍) 31 ഇടത്തും ലീഡ് ചെയ്യുന്നു. ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നത് 64 ഇടത്ത് മാത്രമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി'; പ്രസംഗത്തിനിടെ വാവിട്ട് മുഖ്യമന്ത്രി

'ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചു, വെളുത്ത് സുമുഖനായ പ്രേമചന്ദ്രനെ പരനാറിയെന്ന് വിളിച്ചു'; മുഖ്യമന്ത്രിക്കെതിരെ വീണ്ടും ജി സുധാകരന്‍

രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടക്കും; വഹിക്കുന്നത് 92,000 ടൺ എൽപിജി

58 ലക്ഷം രൂപ തിരിച്ചടയ്ക്കണം; എംകെ മുനീറിന്റെ വീട് ജപ്തി ഭീഷണിയില്‍

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

SCROLL FOR NEXT