രാഹുല്‍ ഗാന്ധി 
India

'എന്റെ ഫോണ്‍ ചോര്‍ത്തുന്നു'; നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ മോദിയുടെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തെ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങള്‍ അറിയണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് വിദേശ പിന്തുണ ലഭിക്കുന്നതുള്‍പ്പടെയുള്ളതിന്റെ തെളിവുകള്‍ തന്റെ ഫോണിലുണ്ടെന്നും രാഹുല്‍ പറഞ്ഞു. വെള്ളിയാഴ്ച ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ ആകസ്‌മിക തത്സമയ സംവാദത്തിനിടെയാണ് രാഹുലിന്റെ ആരോപണം.

വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രിയുമായി നേര്‍ക്കുനേര്‍ സംവാദത്തിന് തയാറാണെന്ന വെല്ലുവിളിയും അദ്ദേഹം ആവര്‍ത്തിച്ചു. വേണമെങ്കില്‍ ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള മോഡറേറ്ററേയും കൂടെക്കൊണ്ടുവന്നോളൂവെന്നും അദ്ദേഹം പരിഹസിച്ചു. പ്രധാനമന്ത്രി താനുമായി നേര്‍ക്കുനേര്‍ സംവാദത്തിന് വന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമെന്നും അത് അദ്ദേഹത്തിനും തനിക്കും അറിയാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമീപകാലത്തായി പ്രധാനമന്ത്രി തനിക്കെതിരെയുള്ള വിമര്‍ശനങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും വളരെ ജാഗ്രതയോടെ വിട്ടുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ മനസ്സിലെ ഭയം മൂലമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്നെ 'രാജ്യദ്രോഹി' എന്ന് പ്രധാനമന്ത്രി നിരന്തരം വിളിക്കുന്നു. രാജ്യത്തെ യഥാര്‍ഥ രാജ്യദ്രോഹി ആരാണെന്ന് ജനങ്ങള്‍ അറിയണം. ആര്, ആരെ, എന്നുമുതലാണ് നിയന്ത്രിക്കുന്നതെന്നും ജനങ്ങള്‍ അറിയണം. തന്റെ ഫോണില്‍ അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്റെ ഫോണ്‍ ചോര്‍ത്തുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദേശാനുസരണമാണെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷക നിയമങ്ങള്‍, വോട്ട് മോഷണ ആരോപണം, ചൈനീസ് അതിര്‍ത്തിയിലെ സാഹചര്യം, മുന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവനെയുടെ പുസ്തകം, അദാനി വിഷയം, അമേരിക്കയുമായുള്ള വ്യാപാര കരാര്‍, ജെഫ്രി എപ്സ്റ്റൈന്‍ വിവാദം തുടങ്ങിയ വിഷയങ്ങള്‍ രാജ്യത്ത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് സംസാരിക്കാന്‍ അവസരം നിഷേധിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ മൈക്കുകള്‍ ഓഫ് ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. നീണ്ട പ്രസംഗങ്ങള്‍ക്കു പകരം പ്രധാനമന്ത്രിയുമായി നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്നും രാഹുല്‍ വ്യക്തമാക്കി.

അതേസമയം, രാഹുലിന്റെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവും സംവാദ വെല്ലുവിളിയും ബിജെപി തള്ളി. രാഹുല്‍ ഗാന്ധി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമുള്ള വേദി പാര്‍ലമെന്റാണെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിര്‍മല സീതാരാമനും ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ലമെന്റില്‍ ഉന്നയിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

‘My phone is being tapped by PM Modi’: Rahul Gandhi’s Instagram video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മരണവീട്ടിൽ വടിവാൾ വീശി ഭീഷണി; ബിജെപി പ്രാദേശിക നേതാവിനെതിരെ കേസ്

'ഓങ്കിയടിച്ചാ...'; മമിതയ്ക്ക് പിന്നാലെ അപൂര്‍വ്വ നേട്ടവുമായി സൂര്യ; പട്ടികയില്‍ ഒപ്പമുള്ളത് ഷാരൂഖ് ഖാനും അക്ഷയ് കുമാറും!

'അപ്പോ നിനക്ക് ബോയ്ഫ്രണ്ടില്ല ലേ?' പ്രണയച്ചിരികളുമായി 'മെറി ജാനി', 'മെറിബോയ്സിലെ ആദ്യ ഗാനം പുറത്ത്

'ഇതെന്താ കുന്നംകുളം 'ലൂസിഫറോ' ?, രണ്ട് സിനിമകളുടെ ക്ലൈമാക്സ് അടിച്ചു മാറ്റി!'; ഒടിടി റിലീസിന് പിന്നാലെ എയറിലായി 'ബാന്ദ്ര'

ഈദ് അല്‍ ഇത്തിഹാദ്; യുഎഇയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു