പ്രതീകാത്മക ചിത്രം 
India

മൈസൂരു കൂട്ടബലാത്സംഗം; നാലുപേര്‍ കസ്റ്റഡിയില്‍; പിടിയിലായത് തമിഴ്‌നാട്ടില്‍ നിന്ന്‌

തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചാമുണ്ഡിഹില്‍സിന് സമീപത്തുവെച്ച് എംബിഎ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗക്കേസില്‍ നാല് പേര്‍ കസ്റ്റഡിയില്‍. തമിഴ്‌നാട്ടില്‍ വച്ചാണ് പ്രതികളെ മൈസൂരു സിറ്റി പൊലീസ് പിടികൂടിയത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

പിടിയിലായവരില്‍ മൂന്ന് പേര്‍ മലയാളികളാണെന്നാണ് സൂചന. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഓഗസ്റ്റ് 24നാണ് യുപി സ്വദേശിയായ 22കാരി കൂട്ടബലാത്സംഗത്തിനിരയായത്. സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം പെണ്‍കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയി ക്രുരമായി പീഡിപ്പിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ 30 ലധികം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. നാട്ടുകാരാണ് പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യസംശയം. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ആ സമയത്ത് അവിടെയുണ്ടായിരുന്ന 20 ഓളം സിം കാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. അതില്‍ നിന്ന് നാല് നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ ആ നമ്പറുകള്‍പിറ്റേദിവസം ആക്ടീവ് അല്ലെന്ന് പൊലീസ് കണ്ടെത്തി.

മൈസൂര്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെതായിരുന്നു നാല് സിം കാര്‍ഡുകള്‍. അതില്‍ മൂന്ന് പേര്‍ മലയാളികളും ഒരാള്‍ തമിഴ്‌നാട്ടുകാരുനുമാണ്. അന്വേഷണം ഇവരിലേക്ക് എത്തിയപ്പോള്‍ പിറ്റേദിവസം ഈ കുട്ടികള്‍ സര്‍വകലാശാല പരീക്ഷയ്ക്ക് ഹാജരായില്ലെന്ന് മനസിലാക്കി. ഹോസ്റ്റലില്‍ അന്വേഷണം നടത്തിയപ്പോള്‍ അവര്‍ അപ്പോഴെക്കും അവിടം വിട്ടിരുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് മൈസൂരു പൊലീസിന്റ പ്രത്യേക സംഘം കേരളത്തിലും തമിഴ്‌നാട്ടിലും അന്വേഷണം നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT