പ്രതീകാത്മക ചിത്രം 
India

വിദ്യാർഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂരപീഡനം, വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ മൂന്നു ലക്ഷം ആവശ്യപ്പെട്ട് ഭീഷണി

ആറം​ഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു; മൈസൂരുവിൽ എംബിഎ വിദ്യാർഥിനി നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂര പീഡനം. ആറം​ഗ സംഘമാണ് 22 കാരിയെ പീഡനത്തിന് ഇരയാക്കിയത്. ഇതിന്റെ വിഡിയോ പ്രചരിപ്പിക്കാതിരിക്കാൻ 3 ലക്ഷം രൂപ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയെന്നു പൊലീസ് പറഞ്ഞു. 

മദ്യ ലഹരിയിലായിരുന്ന പ്രതികൾ രണ്ടു മണിക്കൂറോളമാണ് പെൺകുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയിൽ കല്ലുകൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം ഉത്തരേന്ത്യൻ സ്വദേശിനി ആക്രമിക്കപ്പെട്ടത്. ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. 

നാട്ടുകാരിൽ ചിലർ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.  ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിനു സമീപം  ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT