ഫയല്‍ ചിത്രം 
India

അമര്‍ത്യ സെന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റ്, നിഷേധിച്ച് മകള്‍ 

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്‍ എക്‌സിലാണ് അമര്‍ത്യ സെന്‍ മരിച്ചെന്ന് കുറിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാന ജേതാവുമായ അമര്‍ത്യ സെന്‍ മരിച്ചെന്ന വാര്‍ത്ത തെറ്റെന്ന് മകള്‍ നന്ദന സെന്‍. 

ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച ക്ലോഡിയ ഗോള്‍ഡിന്റെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് മരണ വിവരം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് വാര്‍ത്താ ഏജന്‍സികളും ഇത് റിപ്പോര്‍ട്ട് ചെയ്തു. 

വളരെ മോശം വാര്‍ത്തയാണെന്നും തന്റെ പ്രിയപ്പെട്ട പ്രൊഫസര്‍ മരിച്ചെന്നുമായിരുന്നു ക്ലോഡിയ ഗോള്‍ഡിന്റെ പേരില്‍ വന്ന ട്വിറ്റര്‍ കുറിപ്പ്. തൊട്ടു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്ന് നിഷേധിച്ച് മകള്‍ പ്രതികരിച്ചത്. പിതാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് നന്ദന എക്‌സില്‍ കുറിച്ചത്. ഹാര്‍വാര്‍ഡിലാണ് തങ്ങളുള്ളതെന്നും നന്ദന കൂട്ടിച്ചേര്‍ത്തു. 

>

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT