മോസ്ക്കോയില്‍ വിമാനമിറങ്ങിയ മോദി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നു എക്സ്
India

മോ​ദി മോസ്ക്കോയിൽ; ദ്വിദിന റഷ്യന്‍ സന്ദര്‍ശനം

ഇന്ത്യ- റഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ന് പുടിനൊപ്പം അത്താഴ വിരുന്ന്

സമകാലിക മലയാളം ഡെസ്ക്

മോസ്ക്കോ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെത്തി. പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും തമ്മിൽ ചർച്ചകൾ നടക്കും. ഇന്ന് രാവിലെ പത്തരയ്ക്ക് ഡൽ​ഹിയിൽ നിന്നു പുറപ്പെട്ട അദ്ദേഹം 5.10ഓടെയാണ് മോസ്ക്കോയിൽ എത്തിയത്.

നാളെ നടക്കുന്ന 22ാം ഇന്ത്യ- റഷ്യ ഉച്ചകോടിക്കു മുന്നോടിയായി ഇന്ന് മോ​ദിക്ക് അത്താഴ വിരുന്നു നൽകും. മോസ്ക്കോയിലാണ് ഉച്ചകോടി.

ഇന്ത്യന്‍ സമൂഹത്തിന്‍റെ സ്വീകരണം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റഷ്യന്‍ കലാകാരന്‍മാരുടെ പ്രകടനം ആസ്വദിക്കുന്നു

റഷ്യയുടെ ഫസ്റ്റ് ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ഡെന്നിസ് മുൻടുറോവ് വിമാനത്താവളത്തിൽ മോദിയെ സ്വീകരിച്ചു. ​ഗാർഡ് ഓഫ് ഓണറിനു ശേഷം മോദിയെ ഹോട്ടലിലേക്ക് കൊണ്ടു പോയി. മോദിക്കൊപ്പം ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും കാറിലുണ്ടായിരുന്നു. ഹോട്ടലിലെത്തിയ മോദിയെ റഷ്യയിലെ ഇന്ത്യൻ സമൂഹം സ്വീകരിച്ചു.

റഷ്യൻ സന്ദർശനത്തിനു പിന്നാലെ അദ്ദേഹം രണ്ട് ദിവസ സന്ദർശനത്തിനായി ഓസ്ട്രിയക്കും പോകുന്നുണ്ട്. 1983ൽ ഇന്ദിര ​ഗാന്ധിയാണ് ഓസ്ട്രിയ സന്ദർശിച്ച അവസാനത്തെ പ്രധാനമന്ത്രി.

ഇന്ത്യന്‍ സമൂഹത്തിനൊപ്പം
ഗാര്‍ഡ് ഓഫ് ഓണര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT