പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

സുപ്രധാന കരാറുകളില്‍ ഒപ്പുവെയ്ക്കും; രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും

ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ സാമ്പത്തിക, പ്രതിരോധ മേഖലയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവെക്കും. ഹജ്ജ്, ഇന്ത്യാ-യൂറോപ് കോറിഡോര്‍, ഗസ്സ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് രണ്ടര മണിക്ക് ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ നരേന്ദ്രമോദി സംസാരിക്കും. ഇന്ത്യ സൗദി തന്ത്രപ്രധാന സഹകരണ കൗണ്‍സില്‍ യോഗവും നടക്കും. പ്രധാനമന്ത്രിക്ക് സൗദി കിരീടാവകാശി അത്താഴ വിരുന്നും നല്‍കും. സ്വകാര്യ ടൂര്‍ ഏജന്‍സികള്‍ വഴി ഹജ്ജിന് പോകുന്നവരുടെ എണ്ണം കൂട്ടി നല്‍കണമെന്ന അഭ്യര്‍ത്ഥന ഇന്ത്യ മുന്നോട്ട് വയ്ക്കും.

മൂന്നാം തവണ പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ സൗദി സന്ദര്‍ശനമാണിത്. നരേന്ദ്ര മോദിക്കൊപ്പം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവിടങ്ങുന്ന പതിനൊന്ന് അംഗ ഉന്നതതല സംഘമാണ് ജിദ്ദ സന്ദര്‍ശിക്കുക. 2023ല്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മോദിയുടെ ഇത്തവണത്തെ സൗദി സന്ദര്‍ശനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഐഎഫ്എഫ്‌കെ പ്രതിസന്ധി നീളുന്നു; ആറ് സിനിമകള്‍ക്ക് വിലക്ക്

കേരള കേന്ദ്ര സര്‍വകലാശാലയിൽ രജിസ്ട്രാര്‍, ഫിനാന്‍സ് ഓഫീസര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ ആറുവരിപ്പാത വൈകും, പൂര്‍ത്തിയാകുക അടുത്ത വര്‍ഷം പകുതിയോടെ

കോഴിയിറച്ചിയോ മുട്ടയോ! ആരോ​ഗ്യത്തിന് കൂടുതൽ മെച്ചം ഏത്?

SCROLL FOR NEXT