മോദി ശ്രീരം​ഗം രം​ഗനാഥ സ്വാമി ക്ഷേത്രത്തിൽ/ പിടിഐ 
India

നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം തുടരുന്നു; ഇന്ന് ധനുഷ്‌കോടി ക്ഷേത്രത്തിലും അരിച്ചല്‍ മുനയിലുമെത്തും 

രാമസേതു നിര്‍മ്മാണം തുടങ്ങിയ അരിച്ചല്‍ മുനയിലും മോദി സന്ദര്‍ശനം നടത്തും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തമിഴ്‌നാട് സന്ദര്‍ശനം തുടരുന്നു. തമിഴ്‌നാട്ടിലെ ക്ഷേത്രസന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി ഇന്ന് ധനുഷ്‌കോടി കോതണ്ടരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 

വിഭീഷണന്‍ രാമനെ ആദ്യമായി കണ്ട് അഭയം തേടിയ സ്ഥലമാണ് ഇതെന്നാണ് വിശ്വാസം. രാമസേതു നിര്‍മ്മാണം തുടങ്ങിയ അരിച്ചല്‍ മുനയിലും മോദി സന്ദര്‍ശനം നടത്തും. ഇതിനുശേഷമാകും പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി അയോധ്യയിലേക്ക് തിരിക്കുക.

ഇന്നലെ പ്രധാനമന്ത്രി രാമേശ്വരം രാമനാഥസ്വാമി ക്ഷേത്ര ദര്‍ശനത്തിനിടെ പ്രസിദ്ധമായ 'അഗ്‌നിതീര്‍ത്ഥ' സ്‌നാനം നിര്‍വഹിച്ചിരുന്നു. ലങ്കയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ ശ്രീരാമനും സീതയും ചേര്‍ന്ന് കടല്‍ക്കരയില്‍ പ്രതിഷ്ഠ നടത്തിയ ശിവലിംഗമാണ് രാമനാഥസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂര്‍ത്തി.

കഴുത്തില്‍ രുദ്രാക്ഷമാല ധരിച്ച് കടലില്‍ മുങ്ങിനിവരുന്ന മോദിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ക്ഷേത്രത്തിലെ പ്രസിദ്ധമായ 22 തീര്‍ത്ഥ കിണറുകളിലെ വെള്ളത്തിലും പ്രധാനമന്ത്രി സ്‌നാനം നടത്തി.

അയോധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിലെ മുഖ്യ യജമാനനായ മോദി ചടങ്ങിന് മുന്നോടിയായി ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് രാമേശ്വരത്ത് എത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു