NCERT File
India

എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു; 20 അംഗങ്ങളില്‍ നാലുപേര്‍ ആര്‍എസ്എസ് ബന്ധമുള്ളവര്‍, വിവാദം

11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തക സമിതി പുനഃസംഘടിപ്പിച്ചു. 20 അംഗ സമിതിയില്‍ നാലു പേര്‍ ആര്‍എസ്എസ് ബന്ധമുള്ളവരാണ്. 11, 12 ക്ലാസുകളിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്ന സമിതിയിലാണ് ആര്‍എസ്എസ് ബന്ധമുള്ളവര്‍ അംഗങ്ങളായിട്ടുള്ളത്. പാഠപുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണ് ഈ നടപടി.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ രാഷ്ട്രമീമാംസ പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതിന് ചുമതലയുള്ള സമിതിയെയാണ് എന്‍സിഇആര്‍ടി പുനഃസംഘടിപ്പിച്ചത്. സര്‍വകലാശാലാ അക്കാദമിക് വിദഗ്ധര്‍, സ്‌കൂള്‍ അധ്യാപകര്‍, എന്‍സിഇആര്‍ടി ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടുന്നതാണ് സമിതി. ഇതില്‍ നാല് പേരെങ്കിലും ആര്‍എസ്എസുമായോ ബിജെപിയുമായോ ബന്ധമുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവരാണ്.

ജെഎന്‍യു, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ഇഗ്‌നൗ, നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡല്‍ഹി, ജിന്‍ഡാല്‍ ഗ്ലോബല്‍ ലോ സ്‌കൂള്‍, പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി, ഉത്കല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ ഫാക്കല്‍റ്റി അംഗങ്ങളും സ്‌കൂള്‍ അധ്യാപകരും എന്‍സിഇആര്‍ടി അക്കാദമിക് വിദഗ്ധരും അടക്കം 20 അംഗങ്ങളാണ് പാനലിലുള്ളത്.

മുന്‍ എബിവിപി ദേശീയ സെക്രട്ടറിയും ജെഎന്‍യു പ്രൊഫസറുമായ വന്ദന മിശ്ര, എബിവിപിയില്‍ സംഘടനാ ചുമതലകള്‍ വഹിച്ചിട്ടുള്ള ബിജെപി രാഷ്ട്രീയ ഉപദേഷ്ടാവായി വിശേഷിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധന്‍ യദുനാഥ് ദേശ്പാണ്ഡെ, പൂനെ ആസ്ഥാനമായുള്ള ജ്ഞാന പ്രബോധിനിയിലെ പ്രശാന്ത് ദിവേക്കര്‍, റാംഭാവു മല്‍ഗി പ്രബോധിനിയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പ് പ്രസിദ്ധീകരിച്ച ഒരു ജേണലിന്റെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജെഎന്‍യു വിദ്യാഭ്യാസ വിദഗ്ധന്‍ രവി രമേശ് ചന്ദ്ര ശുക്ല എന്നിവരുടെ നിയമനമാണ് വിവാദമായത്.

2025 ജൂണ്‍ 5-ന് വിജ്ഞാപനം ചെയ്ത മുന്‍ പാഠപുസ്തക വികസന സമിതിക്ക് പകരമാണ് പുതിയ സമിതിയെ നിയോഗിച്ചിട്ടുള്ളത്. പുതിയ സംഘമാകും 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി), 2023 ലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്-എസ്ഇ) എന്നിവയ്ക്ക് അനുസൃതമായി സിലബസുകള്‍ അന്തിമമാക്കി പാഠപുസ്തകങ്ങള്‍ തയ്യാറാക്കുക. പ്രൊഫസര്‍ സന്ദീപ് ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയോട് 2026 നവംബര്‍ 30-നകം പതിനൊന്നാം ക്ലാസ് പാഠപുസ്തകവും, 2027 ജൂലൈ 30-നകം പന്ത്രണ്ടാം ക്ലാസ് പുസ്തകവും തയ്യാറാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

NCERT textbook committee reconstituted; four of the 20 members have RSS links

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കള്ളക്കടല്‍ റെഡ് അലര്‍ട്ട്

Today's Rashi Phalam August 20|പുതിയ ജോലി അന്വേഷിക്കുന്നവർക്ക് ശ്രദ്ധേയമായ അവസരം ലഭിക്കും, ഓഫീസിൽ അധിക ചുമതല

വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി തിരിച്ചിറക്കി; ചൈനീസ് സ്വകാര്യ റോക്കറ്റ് ചരിത്രനേട്ടത്തില്‍

വെറുതെ ഒരു 'ഹായ്'; വാട്സ് ആപ്പിൽ കിട്ടും ടിക്കറ്റും എല്ലാ വിവരങ്ങളും; ഓണത്തിന് അധിക സർവീസുമായി കെഎസ്ആർടിസി

'ഒരു കേന്ദ്രമന്ത്രി, ദിവസം ഒരു സര്‍വകലാശാല സന്ദര്‍ശിക്കണം'; ജെന്‍സിയെ കൈയിലെടുക്കാന്‍ പുതിയനീക്കവുമായി മോദി സര്‍ക്കാര്‍