ഫോട്ടോ: ട്വിറ്റർ 
India

ആര്യനൊപ്പം സ്വകാര്യ ഡിറ്റക്ടീവ്; പുറമെയുള്ളവർ എങ്ങനെ എൻസിബി സംഘത്തിൽ എത്തി; ബിജെപി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര മന്ത്രി

ആര്യനൊപ്പം സ്വകാര്യ ഡിറ്റക്ടീവ്; പുറമെയുള്ളവർ എങ്ങനെ എൻസിബി സംഘത്തിൽ എത്തി; ബിജെപി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര മന്ത്രി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ആഡംബര കപ്പലിലെ ലഹരി മ​രുന്ന് പാർട്ടിക്കിടെ നടന്ന റെയ്ഡിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ട്വിസ്റ്റ്. ആര്യൻ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്റെ സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാണ് ഇയാൾ എന്ന ചോദ്യവും ഉയർന്നിരുന്നു. പിന്നാലെയാണ് പുതിയ വഴിത്തിരിവ്. 

കെപി ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണ് ആര്യനൊപ്പമുള്ള ചിത്രത്തിൽ ഉള്ളതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. എങ്ങനെയാണ് എൻസിബിയുടെ ഓപറേഷനിൽ പുറമേ നിന്നുള്ള രണ്ട് പേർ ഉൾപ്പെട്ടതെന്നും മാലിക് ആരാഞ്ഞു. 

എൻസിബി ഓഫീസിലേക്ക് ആര്യൻ ഖാനെ കൈയിൽപിടിച്ചു കൊണ്ടുവന്നത് കെപി ഗോസാവി എന്ന സ്വകാര്യ ഡിറ്റക്ടീവാണെന്നും മാലിക് കൂട്ടിച്ചേർത്തു. റെയ്ഡിൽ നിന്നുള്ള ദൃശ്യങ്ങളിൽ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുശാലിയെയും കാണാം. വ്യാജ ലഹരി മരുന്ന് വേട്ടയിലൂടെ മഹാരാഷ്ട്രയെ അപകീർത്തിപ്പടുത്താനുള്ള ബിജെപിയുടെ ശ്രമമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മാലിക് പറഞ്ഞു. 

കഴിഞ്ഞ ഒരു വർഷമായി ബിജെപി മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മനീഷ് ഭാനുശാലിയുടെയും ഗോസാവിയുടെയും പ്രൊഫൈലുകൾ അവർ ലോക്ക് ചെയ്തിരിക്കുകയാണ്. ഡൽഹിയിലും ഗുജറാത്തിലും മനീഷ് കൂടിക്കാഴ്ച നടത്തിയത് ആരുമായിട്ടായിരുന്നു? എൻസിബി റെയ്ഡിൽ എങ്ങനെയാണ് മനീഷിന്റെ സാന്നിധ്യമുണ്ടായത്? എൻസിബിയെ ഉപയോഗിച്ച് മഹാരാഷ്ട്രയെ അപകീർത്തിപ്പെടുത്താൻ ബിജെപി ശ്രമിക്കുകയാണ്- നവാബ് മാലിക് ആരോപിച്ചു.

അതേസമയം മാലിക്കിന്റെ ആരോപണങ്ങൾ മനീഷ് ഭാനുശാലി നിഷേധിച്ചു. തനിക്കെതിരെ മാലിക് ഉന്നയിച്ചത് തെറ്റായ ആരോപണങ്ങളാണ്. അറസ്റ്റുകളുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ലഹരിമരുന്നു പാർട്ടി നടക്കാൻ പോകുന്നുവെന്ന് ഒക്ടോബർ ഒന്നിന് തനിക്ക് വിവരം ലഭിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്കായി താനും എൻസിബി ഉദ്യോഗസ്ഥർക്കൊപ്പം( കപ്പലിൽ) ഉണ്ടായിരുന്നു- മനീഷ് പറഞ്ഞു. 

മനീഷിന്റെയും ഗോസാവിയുടെയും പേരുകൾ റെയ്ഡിലെ സ്വതന്ത്രസാക്ഷികളായി എൻസിബി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എൻസിബി ഓഫീസർ ഗ്യാനേശ്വർ സിങ് പ്രതികരിച്ചു. എൻസിബിയുടെ നടപടികൾ യമാനുസൃതവും സുതാര്യവും പക്ഷപാതമില്ലാത്തതുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ആര്യൻ ഖാനും സുഹൃത്ത് അർബാസ് മർച്ചന്റും ഉൾപ്പെടെ എട്ടുപേരാണ് ലഹരി മരുന്നു കേസിൽ അറസ്റ്റിലായത്. അർബാസ് മർച്ചന്റിന്റെ കയ്യിൽപിടിച്ച് മുന്നോട്ടുനീങ്ങുന്ന മനീഷ് ഭാനുശാലിയുടെ ദൃശ്യങ്ങൾ പല വീഡിയോകളിലും വ്യക്തമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT