മുഖ്യമന്ത്രി പ്രേം സിങ് തമാങ് ഫെയ്സ്ബുക്ക്
India

എന്‍ഡിഎ അംഗബലം 293 ആയി ഉയര്‍ന്നു; പിന്തുണച്ച് എസ്‌കെഎം

എന്‍ഡിഎ യോഗത്തില്‍ എസ്‌കെ എം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയെ പിന്തുണച്ച് സിക്കിം ക്രാന്തികാരി മോര്‍ച്ച. സിക്കിമില്‍ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തിയ എസ്‌കെഎം ദേശീയ തലത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷനും സിക്കിം മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് ആണ് ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്നലെ നടന്ന എന്‍ഡിഎ യോഗത്തില്‍ എസ്‌കെ എം പ്രതിനിധിയായി ഇന്ദ്ര ഹാങ് സുബ്ബ പങ്കെടുത്തിരുന്നു. എസ്‌കെഎം കൂടി പിന്തുണച്ചതോടെ എന്‍ഡിഎയുടെ അംഗബലം 293 ആയി ഉയര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രേംസിങ് തമാങ് എക്‌സില്‍ പോസ്റ്റ് ഇട്ടിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിക്കിമിലെ ഏക സീറ്റില്‍ നിന്നും എസ്‌കെഎം സ്ഥാനാര്‍ത്ഥി ഇന്ദ്ര ഹാങ് സുബ്ബ വിജയിച്ചിരുന്നു. സിറ്റിസണ്‍ ആക്ഷന്‍ പാര്‍ട്ടിയുടെ ഭാരത് ബാസ്‌നെറ്റിനെ 80,830 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇന്ദ്ര ഹാങ് സുബ്ബ തോല്‍പ്പിച്ചത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

SCROLL FOR NEXT