ഫയല്‍ ചിത്രം 
India

300 കിലോമീറ്റര്‍ ദൂരത്തുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്തു; ബ്രഹ്മോസ് മിസൈലിന്റെ കപ്പല്‍ വേധ പതിപ്പ് പരീക്ഷണം വിജയകരം

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ കപ്പല്‍വേധ പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ആന്‍ഡമാന്‍ ദ്വീപിലാണ് പരീക്ഷണം നടന്നത്.

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം നാവിക സേനയാണ് വീണ്ടും നടത്തിയത്. 300 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍. നാവികസേനയുടെ ഐഎന്‍എസ് റണ്‍വിജയ്‌യില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. ലക്ഷ്യസ്ഥാനം കൃത്യമായി ഭേദിച്ചതായി മിസൈല്‍ വികസിപ്പിച്ച ഡിആര്‍ഡിഒ അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ കാര്‍ നിക്കോബാര്‍ ദ്വീപിലാണ് മിസൈലിന്റെ ലക്ഷ്യസ്ഥാനം ക്രമീകരിച്ചിരുന്നത്. 

കഴിഞ്ഞദിവസം മിസൈലിന്റെ ഭൂതല പതിപ്പ് വിജകരമായി പരീക്ഷിച്ചിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ തന്നെയായിരുന്നു പരീക്ഷണം. 400 കിലോമീറ്റര്‍ ആയിരുന്നു ദൂരപരിധി. ലോകത്തെ ഏറ്റവും വേഗതയാര്‍ന്ന മിസൈലായാണ് ബ്രഹ്മോസിനെ കണക്കാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും