Nearly one in five candidates in Tamil Nadu has declared criminal cases 
India

തമിഴ്‌നാട്ടിലെ സ്ഥാനാര്‍ഥികളില്‍ 95 പേര്‍ നിരക്ഷരര്‍; അഞ്ചില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതി

981 പേര്‍ കോടീശ്വരന്മാരാണ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളില്‍ അഞ്ച് പേരില്‍ ഒരാള്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 4,023 സ്ഥാനാര്‍ത്ഥികളില്‍ 3,992 പേരുടെ സത്യവാങ്മൂലങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ ഇതില്‍ 722 പേര്‍ തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമാക്കുന്നു. സ്ഥാനാര്‍ഥികളുടെ 18 ശതമാനം വരുന്നതാണ് ഈ കണക്ക്.

2021 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അഞ്ച് ശതമാനമാണ് ഇത്തരം സ്ഥാനാര്‍ഥികള്‍ വര്‍ധിച്ചത്. 3,559 സ്ഥാനാര്‍ത്ഥികളില്‍ 466 പേരാണ് തങ്ങളുടെ പേരിലുള്ള ക്രിമനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരിലും ഇത്തവണ വര്‍ധനയുണ്ട്. 404 (10%) സ്ഥാനാര്‍ത്ഥികള്‍ ആണ് ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ നേരിടുന്നവര്‍. 2021-ല്‍ 207 (6%) പേരായിരുന്നു ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

സ്ഥാനാര്‍ത്ഥികളില്‍ സ്വത്ത് വിവരങ്ങള്‍ പരിശോധിച്ചാല്‍ 981 പേര്‍ കോടീശ്വരന്മാരാണ്. 2021-നെ അപേക്ഷിച്ച് 7 ശതമാനം വര്‍ധനയാണ് ഈ കണക്കുകളിലുള്ളത്. ധനികരായ സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ഡിഎംകെയിലാണ്. 170 ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ആണ് ഈ പട്ടികയിലുള്ളത്. എഐഎഡിഎംകെ (160), ടിവികെ (156). ബിജെപി് 31, കോണ്‍ഗ്രസ് 27, പിഎംകെ 16, ഡിഎംഡികെ 10, സിപിഐ 3 എന്നിങ്ങനെയാണ് മറ്റുള്ള പാര്‍ട്ടികളിലെ ഈ കണക്ക്. 20,678 കോടി രൂപയാണ് 3,992 സ്ഥാനാര്‍ത്ഥികളുടെ ആകെ ആസ്തി.

ലീമറോസ് മാര്‍ട്ടിന്‍ ആണ് പട്ടികയിലെ ഏറ്റവും സമ്പന്നന്‍. സി ജോസഫ് വിജയ്, ആധവ് അര്‍ജുന എന്നിവരാണ് ആദ്യ പേരുകാര്‍. എം മോഹന്‍ കുമാര്‍ (വിളവന്‍കോട്), ടി സെല്‍വരാജ് (കുളിത്തലൈ), പി ഗുണശേഖരന്‍ (കോവില്‍പട്ടി), എ ജെഗന്‍ സലാമണ്ടോസ് (ലാല്‍ഗുഡി) എന്നീ നാല് സ്ഥാനാര്‍ത്ഥികള്‍ ആസ്തി ഇല്ലെന്ന് പ്രഖ്യാപിച്ചു.

1,711 (43%) സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയില്‍ 5 നും 12 നും ഇടയില്‍ ആണ്. 1,822 (46%) പേര്‍ ബിരുദമോ അതില്‍ കൂടുതലോ യോഗ്യതയുണ്ട്. 301 പേര്‍ ഡിപ്ലോമയുള്ളവരാണ്, 95 പേര്‍ നിരക്ഷരരാണ്, 56 പേര്‍ സാക്ഷരരാണ്, ഏഴ് പേര്‍ തങ്ങളുടെ വിദ്യാഭ്യായ യോഗ്യതകള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രായപരിധി അനുസരിച്ച്, 1,424 (36%) പേര്‍ 25-40 വയസുകള്‍ക്ക് ഇടയില്‍ പ്രായമുള്ളവരാണ്. 2,034 (51%) പേര്‍ 41-60 വയസിനും ഇടയിലുള്ളവരാണ്. 526 (13%) പേര്‍ 61-80 വയസ്സ് പ്രായമുള്ളവരും, എട്ട് പേര്‍ 80 വയസ്സിനു മുകളിലുള്ളവരാണ്. 442 (11%) സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകളാണ്, 2021 ല്‍ ഇത് 378 (11%) ആയിരുന്നു.

Tamil Nadu Assembly elections 2026: The ADR analysed affidavits of 3,992 out of 4,023 candidates. Of these, 722 (18%) have declared criminal cases, up from 466 (13%) of 3,559 candidates in 2021.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കാനാകില്ല; ജനാധിപത്യത്തെ അപകടത്തിലാക്കുന്നു'; മമതയ്‌ക്കെതിരെ സുപ്രീം കോടതി

3,400 കോടി ദിർഹത്തിന്റെ പദ്ധതി, 42 കിലോമീറ്റർ ദൂരം; ദുബായ് മെട്രോയുടെ ഗോൾഡ് ലൈൻ പദ്ധതി പ്രഖ്യാപിച്ചു

'ഒറ്റ നോട്ടത്തിൽ കല്യാണക്കത്ത് ആണെന്ന് കരുതി'; അഹാനയുടെ പുതിയ പോസ്റ്റിന് കമന്റുമായി ആരാധകർ

വെടിനിർത്തലിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത് എണ്ണപ്പാടങ്ങളെ; തകരുമോ ഇറാന്റെ സമ്പദ്‌വ്യവസ്ഥ ?

ബൗണ്‍സര്‍ പതിച്ചത് തലയില്‍; അടിതെറ്റി നിലത്തുവീണു; കലിപ്പ് തീരാതെ ഹെല്‍മറ്റ് ചവിട്ടിത്തെറിപ്പിച്ച് ബാറ്റര്‍ പുറത്തേക്ക്- വിഡിയോ

SCROLL FOR NEXT