India

NEET, JEE പരീക്ഷകളുടെ കാര്യത്തില്‍ നാളെ തീരുമാനം ?; വിദഗ്ധ സമിതിയെ നിയോഗിച്ചതായി കേന്ദ്രസര്‍ക്കാര്‍

ജൂലൈ 18 മുതല്‍ 23 വരെ ആണ് JEE മെയിന്‍ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26നാണ് NEET പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ NEET, JEE പരീക്ഷകള്‍ നടത്തുന്ന കാര്യത്തില്‍ നാളെ തീരുമാനം ഉണ്ടായേക്കും. പരീക്ഷകള്‍ നടത്താന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ്  പൊഖ്റിയാൽ നിഷാങ്ക് അറിയിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയില്‍ ആണ് സമിതി രൂപീകരിച്ചത്. നാളെ റിപ്പോര്‍ട്ട് നല്‍കണമെന്ന് സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.

ജൂലൈ 18 മുതല്‍ 23 വരെ ആണ് JEE മെയിന്‍ പരീക്ഷ നടക്കേണ്ടത്. ജൂലൈ 26നാണ് NEET പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തലാണ് വിഷയം പഠിക്കാനായി സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടെങ്കിലും JEE, NEET പരീക്ഷകള്‍ എഴുതാന്‍ എത്തേണ്ട പല വിദ്യാര്‍ത്ഥികള്‍ക്കും ടിക്കറ്റ് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണഅട്. ഇക്കാര്യം ചൂണ്ടിക്കാട്ടി  കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

ടിക്കറ്റ് ലഭിച്ച് ഇന്ത്യയില്‍ എത്തിയാല്‍ത്തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാറന്റീനില്‍ പോകേണ്ടി വരുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ചില സംസ്ഥാനങ്ങളില്‍ 21 ദിവസം വരെയാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടാവുമെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

'എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ഭാര്യയറിഞ്ഞാല്‍ മോശമല്ലേ?'; കമന്റിട്ടവന്റെ വായടപ്പിച്ച് ബിന്നി

SCROLL FOR NEXT