ന്യൂഡല്‍ഹി: നീറ്റ്, പിജി പരീക്ഷ ഓഗസ്റ്റ് 30ന് നടക്കാനിരിക്കെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍ ക്രമക്കേടുകളൊഴിവാക്കാന്‍ പഴുതടച്ച ക്രമീകരണങ്ങള്‍ വേണമെന്ന് ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളൊന്നും വിശ്വസിക്കരുതെന്നും ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കാനും വിദ്യാര്‍ഥികളോട് നഡ്ഡ ആവശ്യപ്പെട്ടു.
2.73 ലക്ഷം വിദ്യാര്‍ഥികളാണ് ഈവര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞവര്‍ഷ ത്തെക്കാള്‍ 12.5 ശതമാനംപേര്‍ കൂടുതലായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 340 നഗരങ്ങളിലായി 1300 പരീക്ഷാകേന്ദ്രങ്ങളുണ്ട്. പരീക്ഷാ കേന്ദ്രം മൂന്നാഴ്ച മുന്‍പ് വിദ്യാര്‍ഥികളെ അറിയിക്കും. 180 ചോദ്യ ങ്ങള്‍ക്ക് ഉത്തരമെഴുതാന്‍ 210 മിനിറ്റാണ് പരീക്ഷാദൈര്‍ഘ്യം. പരീക്ഷക്കെത്തുമ്പോഴും ആധാര്‍ പരിശോധനയുണ്ടാകും. പരീക്ഷാ നടത്തിപ്പിനായി 60,000-ലേറെ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates