ചെന്നൈ: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട് ബില്‍ പാസാക്കി. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഇതുസംബന്ധിച്ച ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത്. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിര്‍ക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്.
പുതിയ നിയമം അനുസരിച്ച് മെഡിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. നീറ്റ് പ്രവേശന പരീക്ഷ ഗ്രാമീണ, ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോഴ്‌സുകളിലേക്ക് പ്രവേശനം അപ്രാപ്യമാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും നീറ്റ് പരീക്ഷയില്‍ ജയിക്കാന്‍ കഴിയാത്തതിന്റെ മനോവിഷമത്തില്‍ തമിഴ്‌നാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇന്നലെയും സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ സേലം േമട്ടൂര്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചിരുന്നു.
അധികാരത്തിലെത്തിയാല്‍ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തെരഞ്ഞെടുപ്പ പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ എഐഎഡിഎംകെ സര്‍ക്കാര്‍, നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അവതരിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates