നീറ്റ് യുജി: സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നാളെ മുതല്‍ പ്രതീകാത്മക ചിത്രം
India

നീറ്റ് യുജി: സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നാളെ മുതല്‍; അലോട്ട്‌മെന്റ് 23 ന്

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ ഫീസ് അടയ്ക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര/ കല്‍പ്പിത സര്‍വകലാശാലകളിലെ എംബിബിഎസ്/ബിഡിഎസ്/ ബിഎസ് സി നഴ്‌സിങ് കോഴ്‌സുകളില്‍ അഖിലേന്ത്യാ ക്വാട്ടയിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കന്‍സി സ്‌പെഷല്‍ റൗണ്ട് കൗണ്‍സലിങ് നടപടികള്‍ നാളെ ആരംഭിക്കും. മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ ( നവംബര്‍ 20) രാവിലെ 10 നാണ് നടപടികള്‍ ആരംഭിക്കുക.

വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണി വരെ ഫീസ് അടയ്ക്കാം. വെള്ളിയാഴ്ച രാവിലെ എട്ടു മണി വരെ ചോയിസ് ഫില്ലിങ് / ലോക്കിങ് നടപടികള്‍ പൂര്‍ത്തിയാക്കാം. സീറ്റ് അലോട്ട്‌മെന്റ് നവംബര്‍ 23ന് പ്രഖ്യാപിക്കും.

നീറ്റ് യു.ജി 2024 റാങ്ക് അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ്. സീറ്റ് ലഭിച്ച കോളജില്‍ റിപ്പോര്‍ട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 30 വൈകീട്ട് അഞ്ച് മണിവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് www.mcc.nic.ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്റ്റേറ്റ് കൗണ്‍സലിങ്, അലോട്ട്‌മെന്റ് നടപടികള്‍ നവംബര്‍ 25നും 29നും ഇടയില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. പ്രവേശനം നേടുന്നതിന് ഡിസംബര്‍ അഞ്ചുവരെ സമയം ലഭിക്കുന്നതാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍