പ്രതീകാത്മക ചിത്രം 
India

നേപ്പാളില്‍ 22 യാത്രക്കാരുമായി വിമാനം കാണാതായി, നാലുപേര്‍ ഇന്ത്യക്കാര്‍

വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്റ്ററിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം കാണാതായി. 22 യാത്രക്കാരുമായി ഇന്ന് രാവിലെ യാത്ര തിരിച്ച ചെറുവിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യാത്രക്കാരില്‍ നാലുപേര്‍ ഇന്ത്യക്കാരാണ്.വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ഇന്ന് രാവിലെ 9.55നാണ് സംഭവം. നേപ്പാള്‍ നഗരമായ പോഖാരയില്‍ നിന്ന് ജോംസോമിലേക്ക് യാത്ര പുറപ്പെട്ട വിമാനവുമായുള്ള ആശയവിനിമയ ബന്ധമാണ് നഷ്ടമായത്. വിമാനം കണ്ടെത്തുന്നതിന് ഹെലികോപ്റ്ററിനെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

ജോംസോമിന്റെ ആകാശത്താണ് അവസാനമായി വിമാനം കണ്ടത്. ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം

കണ്ണൂർ തയ്യിലിൽ വൻ കവർച്ച: 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കരുത്: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

പ്രാരംഭവില 13.99 ലക്ഷം രൂപ, സിയറ ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍