ചിത്രം: ട്വിറ്റര്‍ 
India

'ഇതാ പുതിയ രാവണൻ, ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ'- പത്ത് തലയും പടച്ചട്ടയുമായി രാഹുലിന്റെ ചിത്രം

രാവൺ, സംവിധാം ജോർജ് സോറോസ്, നിർമാണം കോൺ​ഗ്രസ് പാർട്ടി എന്നും ചിത്രത്തിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ രാവണനോടു ഉപമിച്ച് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലാണ് പത്ത് തലകളുള്ള, പടച്ചട്ട അണിഞ്ഞു നിൽക്കുന്ന രാഹുലിന്റെ ചിത്രമാണ് ബിജെപി പങ്കിട്ടത്. രാവൺ സിനിമ പോസ്റ്ററിനോടു സാദൃശ്യപ്പെടുത്തിയാണ് ചിത്രം. 

രാവൺ, സംവിധാനം ജോർജ് സോറോസ്, നിർമാണം കോൺ​ഗ്രസ് പാർട്ടി എന്നും ചിത്രത്തിലുണ്ട്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്ന പുതു തലമുറയിലെ രാവണൻ എന്നാണ് ചിത്രം പങ്കിട്ട് ബിജെപി കുറിച്ചത്. 

'ഇതാ പുതിയ തലമുറയിലെ രാവണൻ. അദ്ദേഹം തിന്മയാണ്. ധർമത്തിനും രാമനും എതിരെ പ്രവർത്തിക്കുന്നവൻ. ഭാരതത്തെ തകർക്കുകയാണ് അവൻ ലക്ഷ്യമിടുന്നത്'- പേജിൽ കുറിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

'ഒരു വര്‍ഷത്തേക്ക് സമാധാന ലംഘനം പാടില്ല'; അഭിജിത് ദീപ്‌കെ അടക്കമുള്ള സിജെപി നേതാക്കളെ വിട്ടയച്ച് കോടതി

സുപ്രീം കോടതിയിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു; ഇനി സമീപിച്ചിട്ട് കാര്യമില്ലെന്ന് കപിൽ സിബൽ

​Jantar Mantar Protest: സിജെപി വാർത്താ സമ്മേളനം ഉച്ചക്ക് രണ്ടിന്

ISRO: കുക്ക്,ഫയർമാൻ, ടെക്നിക്കൽ തസ്തികയിൽ 22 ഒഴിവുകൾ; തമിഴ്‌നാട്ടിൽ നിയമനം