New BJP president can be a woman leader Reports file
India

നിര്‍മല, പുരന്ദേശ്വരി, വനതി... ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവ്? നിര്‍ദേശം ആര്‍എസ്എസിന്റേത്

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സിതാരാമന്‍, ഡി പുരന്ദേശ്വരി, വനതി ശിവരാമന്‍ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വനിത നേതാവിനെ സജീവമായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ജെപി നദ്ദയുടെ പിന്‍ഗാമിയായി വനിത നേതാവ് പാര്‍ട്ടിയെ നയിക്കാനെത്തിയേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരമാണ് നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി അധ്യക്ഷസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജെ പി നദ്ദ നിലവില്‍ ഒരു വര്‍ഷമായി താത്കാലിത ചുമതലയില്‍ തുടരുകയാണ്. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഒരു പേരില്‍ എത്തിച്ചേരാന്‍ ഇതുവരെ പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. ആര്‍എസ്എസിന് കൂടി താത്പര്യമുള്ള നേതാവിനെ കണ്ടെത്തുക എന്നതാണ് നടപടി വൈകിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിലാണ് വനിത നേതാവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന് ആര്‍എസ്എസ് നിലപാടെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ബിജെപിയിലെ പ്രമുഖ വനിതാ നേതാക്കളുടെ പേരുകള്‍ എല്ലാം ചര്‍ച്ചയില്‍ നിറയുകയാണ്. കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സിതാരാമന്‍, ഡി പുരന്ദേശ്വരി, വനതി ശിവരാമന്‍ എന്നിവരുടെ പേരുകളാണ് സജീവമായി ചര്‍ച്ചയിലുള്ളത്. മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുടെ പേരുകളും സജീവ ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ എന്ന നിലയില്‍ നിര്‍മല സിതാരാമന്‍ (തമിഴ്‌നാട്), ഡി പുരന്ദേശ്വരി (ആന്ധ്രപ്രദേശ്) വനതി ശിവരാമന്‍ (തമിഴ്‌നാട്) എന്നിവര്‍ക്ക് സാധ്യത കൂടുതലുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്ര പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ ശ്രമങ്ങള്‍ക്കും പുതിയ തീരുമാനം ഗുണം ചെയ്യും എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

ധനകാര്യ, പ്രതിരോധ മന്ത്രി പദവികള്‍ വഹിച്ചതുള്‍പ്പെടെയുള്ള വിപുലമായ ഭരണ- പാര്‍ട്ടി നേതൃത്വ ഗുണങ്ങളാണ് നിര്‍മല സിതാരാമന് ഗുണമാകുന്നത്. ഭാഷാ വൈദഗ്ധ്യം, പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയായുള്ള പ്രവര്‍ത്തനം എന്നിവ ഡി പുരന്തേശ്വരിയുടെ പേര്‍ പരിഗണിക്കുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ വിദേശ പ്രതിനിധി സംഘത്തിലും പുരന്ദേശ്വരി സജീവമായികുന്നു. കോയമ്പത്തൂര്‍ സൗത്തില്‍ നിന്നുള്ള എംഎല്‍എയും അഭിഭാഷകയുമായ വനതി ശ്രീനിവാസന്‍ മഹിളാ മോര്‍ച്ചയുടെ ദേശീയ പ്രസിഡന്റായും പ്രവര്‍ത്തിച്ച് പരിചയമുണ്ട്. ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമാണ് വനതി ശ്രീനിവാസന്‍.

എന്നാല്‍, വനിത നേതാവ് എന്ന നിലയിലേക്കുള്ള ചര്‍ച്ചകള്‍ക്ക് ആര്‍എസ്എസ് തുടക്കമിട്ടിട്ടുണ്ടെങ്കിലും ദേശീയ അധ്യക്ഷ സ്ഥാത്ത് പുരുഷന്‍ തുടരണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

The RSS and BJP are now considering the historic possibility of appointing a woman to the party's top leadership position.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT