Narendra Modi PTI
India

പ്രധാനമന്ത്രിയുടെ ഓഫീസ് പുനര്‍നാമകരണം ചെയ്യുന്നു; ഇനി 'സേവ തീര്‍ഥ്'

സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു മാറ്റുന്നു. 'സേവ തീര്‍ഥ് ' എന്ന് പേരുമാറ്റാനാണ് നിര്‍ദേശം. ഇതിനുമുന്‍പായി സൗത്ത് ബ്ലോക്കില്‍ നിന്ന് പുതിയ കെട്ടിടത്തിലേക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രവര്‍ത്തനം മാറ്റും. സേവന മനോഭാവവും രാജ്യ താല്‍പര്യവും പരിഗണിച്ചാണ് പേരുമാറ്റം എന്നാണ് വിശദീകരണം.

രാജ്ഭവന്റെ പേര് കഴിഞ്ഞ ദിവസം ലോക് ഭവന്‍ എന്ന് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നത്. 'എക്‌സിക്യൂട്ടീവ് എന്‍ക്ലേവ്' എന്നാണ് നേരത്തെ നല്‍കിയിരുന്ന പേര്. കൊളോണിയല്‍ കാലഘട്ടത്തിന്റെ പേരുകളും ചിഹ്നങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് അറിയുന്നത്.

രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യാ ഗേറ്റ് വരെയുള്ള അവന്യൂവായ 'രാജ്പഥി'നെ സര്‍ക്കാര്‍ 'കര്‍തവ്യപഥ്' എന്ന് പുനര്‍നാമകരണം ചെയ്തു. 2016 ല്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി 'ലോക് കല്യാണ്‍ മാര്‍ഗ്' എന്നും പുനര്‍നാമകരണം ചെയ്യപ്പെട്ടു.

New Complex Housing PM's Office Renamed As 'Seva Teerth'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുഖ്യമന്ത്രി കസേരയ്ക്കായുള്ള അടിപിടി തുടരുന്നു; സ്ഥാനമൊഴിയണമെന്ന് കെപിസിസിക്ക് ഹൈബി ഈഡന്റെ കത്ത്

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പിഎച്ച്‌ഡി, അവസാന തീയതി മെയ് 10

ഗൂഗിള്‍ പേയോ ഫോണ്‍ പേയോ വേണ്ട; ഇനി വാട്‌സ്ആപ്പിലൂടെയും മൊബൈല്‍ റീചാര്‍ജ് ചെയ്യാം

5443 റണ്‍സ്, എലീറ്റ് പട്ടികയില്‍ ധോനിയെ പിന്തള്ളി കെഎല്‍ രാഹുല്‍

SCROLL FOR NEXT