ജയ്‌റാം രമേശ്/ ഫയല്‍ 
India

പുതിയ പാർലമെന്റ് മന്ദിരം മോദി മൾട്ടിപ്ലക്സ്; പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ വേണം: ജയ്റാം രമേശ് 

പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തെ മോദി മൾട്ടിപ്ലക്സ് എന്ന് വിളിക്കണമെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്. വാസ്തുവിദ്യക്ക് ജനാധിപത്യത്തെ കൊലപ്പെടുത്താൻ സാധിക്കുന്നുണ്ടെങ്കിൽ ഭരണഘടനെ തിരുത്തിയെഴുതാതെ തന്നെ മോദി അതിൽ ജയിച്ചിരിക്കുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ പരസ്പരം കാണണമെങ്കിൽ ബൈനോക്കുലർ‌ വേണമെന്നും അദ്ദേഹം പരിഹസിച്ചു. എക്സിലൂടെയാണ് കോൺ​ഗ്രസ് നേതാവിന്റെ വിമർശനം. 

'പഴയ പാർലമെൻറ് മന്ദിരത്തിൽ വെച്ച് നിങ്ങൾ എവിടെയെങ്കിലും പെട്ടുപോയാലും വഴികണ്ടെത്തി തിരിച്ചുവരാൻ കഴിയുമായിരുന്നു കാരണം പഴയ പാർലമെൻറ് മന്ദിരം വൃത്താകൃതിയിലായിരുന്നു. എന്നാൽ ഇതേ കാര്യം പുതിയ പാർലമെൻറിലാണെങ്കിൽ പെട്ടുപോയത് തന്നെയാണ്, അതൊരു ദുർഘടം പിടിച്ച വഴിയാണ്. പഴയ മന്ദിരത്തിന് കുറച്ചുകൂടി വിശാലതയും സമാധാനത്തിൽ ശ്വസിക്കാനുള്ള ഇടവും ഉണ്ടായിരുന്നു. എന്നാൽ പുതിയത് വളരെ ഇടുങ്ങിയതാണ്'. 

എല്ലാവർക്കും പുതിയ മന്ദിരത്തെ കുറിച്ച് സമാന കാഴ്ചപ്പാടാണ്. പല വിഭാഗങ്ങളുടെയും പ്രവർത്തനത്തെ പ്രയാസത്തിലാക്കുന്ന വിധമാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. പാർലമെൻറിൽ പ്രവർത്തിക്കുന്നവരുടെ ആശയങ്ങളോ അഭിപ്രായങ്ങളോ പരിഗണിക്കാതെ നിർമിച്ചതിൻറെ അനന്തരഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'2024ലെ ഭറണമാറ്റത്തിന് ശേഷം പുതിയ കെട്ടിടത്തിന് മികച്ച ഉപയോ​ഗം കണ്ടെത്താനാകും. പുതിയ മന്ദിരം വേദനിപ്പിക്കുന്നതാണ്. പാർട്ടികൾക്ക് അതീതമായി എന്റെ സഹപ്രവർത്തകരിൽ പലർക്കും ഇതുതന്നെയാണ് അഭിപ്രായം എന്നെനിക്ക് ഉറപ്പുണ്ട്.  ഈ അഭിപ്രായം സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നിന്നും ഞാൻ കേട്ടു'.- അദ്ദേഹം പറഞ്ഞു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT