പ്രതീകാത്മക ചിത്രം 
India

നവവധു ലക്ഷങ്ങളുമായി മുങ്ങി, പരാതിയുമായി യുവാവ് പൊലീസ്‌ സ്റ്റേഷനില്‍; തിരിച്ചെത്തിയില്ലെന്ന് പെണ്‍വീട്ടുകാര്‍

ഉത്തര്‍പ്രദേശില്‍ നവവധു പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതായി യുവാവിന്റെ പരാതി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നവവധു പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയതായി യുവാവിന്റെ പരാതി. 70,000 രൂപയും സ്വര്‍ണാഭരണങ്ങളുമായി തന്റെ വീട്ടില്‍ നിന്ന് മുങ്ങിയതായി വരനാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഉത്തര്‍പ്രദേശിലെ ഷാംലിയിലാണ് സംഭവം. നവംബര്‍ 25നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് ഒരു മാസം തികഞ്ഞ് ഡിസംബര്‍ 26 രാത്രിയിലാണ് പണവും സ്വര്‍ണാഭരണങ്ങളുമായി വധു മുങ്ങിയതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു. ബാഗ്പത് സ്വദേശിനിയാണ് ഭാര്യ.

ബാഗ്പത്തില്‍ പോയി ഭാര്യ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. യുവതിയെ കാണാനില്ലെന്നാണ് വീട്ടുകാരുടെ വിശദീകരണമെന്ന് ഭര്‍ത്താവ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

ജിമ്മിൽ പോയാൽ മാത്രം മസിൽ വരില്ല മിസ്റ്റർ; ഈ ഭക്ഷണങ്ങൾ കൂടെ കഴിക്കണം

നിര്‍മല സീതാരാമന്റെ 'ബജറ്റ്' സാരികൾ

വെറും 1822 പന്തുകള്‍! ടി20യില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് സൂര്യകുമാര്‍ യാദവ്

ദേഷ്യം നിയന്ത്രിക്കാൻ പറ്റുന്നില്ലേ? ഇതാ ചില ടിപ്പുകൾ

SCROLL FOR NEXT