പ്രതീകാത്മക ചിത്രം 
India

വിവാഹം കഴിഞ്ഞ ഉടൻ ഭർത്താവ് സൗദിയിലേക്ക് മടങ്ങി; മെസേജിന് മറുപടി നല്‍കിയില്ല; യുവതി ജീവനൊടുക്കി 

ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് തൂങ്ങിമരിച്ചത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: വിവാഹശേഷം സൗദിയിലേക്ക് പോയ ഭര്‍ത്താവ് മെസേജിന് റിപ്ലൈ നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. ഖനേജ ഫാത്തിമ എന്ന 24 കാരിയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചത്. സൗദി അറേബ്യയില്‍ റിസര്‍ച്ച് അനലിസ്റ്റായ സയ്യിദ് ഹമീദാണ് ഭർത്താവ്. 

കഴിഞ്ഞ ജൂലായിലായിരുന്നു ഫാത്തിമയും ഹമീദും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഹമീദ് സൗദിയിലേക്ക് മടങ്ങി. ഇതുനുശേഷം ഹമീദ് ഫാത്തിമയെ ബന്ധപ്പെട്ടിരുന്നില്ല. നിരന്തരം മെസേജ് അയച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഹൈദരാബാദിലെ ചന്ദനഗറിലാണ് സംഭവം. 

അസ്വഭാവിക മരണത്തിന് ചന്ദനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

ചരിത്രം കുറിക്കാൻ വനിതാ സംവരണ ഭേദഗതി ബിൽ;നാളെ ലോക്സഭയിൽ അവതരിപ്പിക്കും; മോദി സംസാരിക്കും

ഒറ്റയടിക്ക് 1040 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,14,000ലേക്ക്

SCROLL FOR NEXT