പ്രതീകാത്മക ചിത്രം 
India

അടുത്ത വര്‍ധന; മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി, ലിറ്ററിന് 81, കേരളത്തിന്റെ വിഹിതം വെട്ടിക്കുറച്ച് കേന്ദ്രം

ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി

Author : സമകാലിക മലയാളം ഡെസ്ക്



ന്യൂഡല്‍ഹി/തിരുവനന്തപുരം: ഇന്ധന,പാചക വില വര്‍ധനവിന് പിന്നാലെ റേഷന്‍ മണ്ണെണ്ണ വിലയും കുത്തനെ കൂട്ടി. ലിറ്ററിന് ഈ മാസം 22 രൂപ കൂടി വര്‍ധിക്കും. 59 രൂപയായിരുന്നത് 81 രൂപയാണ് ഇനി ഒരു ലിറ്ററിന് നല്‍കേണ്ടി വരിക. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നിട്ടുണ്ട്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു.

നിലവില്‍  2021-2022ല്‍ 6480 കിലോ ലിറ്ററായിരുന്നു സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം. ഇത് ഈ ക്വാര്‍ട്ടറില്‍ 3888 കിലോലിറ്ററായി കുറച്ചു. മണ്ണെണ്ണയ്ക്ക് കഴിഞ്ഞ ഫെബ്രുവരി രണ്ട് മുതല്‍ അഞ്ച് ശതമാനം അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഏര്‍പ്പെടുത്തിയിരുന്നു. ഇതാണ് ഈ ക്വാര്‍ട്ടറിലെ വലിയ വില വര്‍ധനവിന് കാരണം.

എണ്ണ കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. വില വര്‍ധനവ് മത്സ്യബന്ധന മേഖലയ്ക്കും കനത്ത തിരിച്ചടിയാകും. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT