എന്‍ഐഎ പുറത്തുവിട്ട പ്രതികളുടെ ചിത്രങ്ങള്‍ 
India

ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം; പത്ത് പ്രതികളുടെചിത്രം പുറത്തുവിട്ട് എന്‍ഐഎ

പ്രതികളെ കുറിച്ച് അറിയുന്നവര്‍ വിവരം കൈമാറണമെന്നാണ് എന്‍ഐഎ  അറിയിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണക്കേസിലെ പത്തുപ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത്.

ഖലിസ്ഥാന്‍വാദികളുടെ ആക്രമണത്തിനെതിരെ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും പുറത്തുവിട്ടത്. പ്രതികളെ കുറിച്ച് അറിയുന്നവര്‍ വിവരം കൈമാറണമെന്നാണ് എന്‍ഐഎ  അറിയിച്ചിട്ടുള്ളത്.

മാര്‍ച്ച് 19ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അതിക്രമിച്ച് കയറിയ സംഘം ഖലിസ്ഥാന്‍ പതാക കോണ്‍സുലേറ്റില്‍ സ്ഥാപിക്കുകയായിരുന്നു, ജൂലൈ ഒന്നാം തീയതിയിലും സമാനമായ രീതിയില്‍ ആക്രമണം ഉണ്ടായി. അക്രമിസംഘം കോണ്‍സുലേറ്റ്  തീ വയ്ക്കാനുള്ള ശ്രമം നടത്തി. ഇതിന് പിന്നാലെ എന്‍ഐഎ സംഘം സാന്‍ഫ്രാന്‍സിസ്‌കോയിലെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. അന്വേഷണത്തിന്റെ തുടര്‍നടപടികള്‍ എന്നരീതിയിലാണ് എന്‍ഐഎ പ്രതികളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്‌.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT