ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ നീലഗിരി കോളജ് അനുമോദിച്ചപ്പോള്‍  
India

ഹയര്‍ സെക്കന്‍ഡറിയില്‍ ഉന്നതവിജയം നേടിയവര്‍ക്ക് അനുമോദനം; 'വെട്രി തിരുവിഴ 2026' സംഘടിപ്പിച്ച് നീലഗിരി കോളജ്

'വെട്രി തിരുവിഴ 2026' എന്ന പേരില്‍ കോളജ് ക്യാംപസില്‍ നടന്ന പരിപാടിയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

കോയമ്പത്തൂര്‍: തമിഴ്നാട് നീലഗിരി എഡുക്കേഷന്‍ ഡിസ്ട്രിക്റ്റിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ 80 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് വാങ്ങി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് നീലഗിരി കോളജ്. 'വെട്രി തിരുവിഴ 2026' എന്ന പേരില്‍ കോളജ് ക്യാംപസില്‍ നടന്ന പരിപാടിയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറ്റമ്പതോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

രാവിലെ ആരംഭിച്ച പരിപാടിയില്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികാസത്തിനും ഭാവി കരിയര്‍ തെരഞ്ഞെടുപ്പിനുമായി പ്രത്യേക കൗണ്‍സിലിങ്ങും സ്‌കില്‍ ഡെവലപ്‌മെന്റ് സെഷനുകളുമാണ് ആദ്യഘട്ടത്തില്‍ നടന്നത്. കോളജ് ഡീന്‍ പ്രൊഫ. മോഹന്‍ ബാബു, സൈക്കോളജി വിഭാഗം മേധാവി സുബൈര്‍, കരിയര്‍ ആന്‍ഡ് പ്ലേസ്മെന്റ് വിഭാഗം മേധാവി സൗമ്യ പി.ബി, കമ്മ്യൂണിക്കേറ്റീവ് ലാംഗ്വേജ് അധ്യാപിക റിമ്പി ആസാം എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ഡോക്ടര്‍ റാഷിദ് ഗസ്സാലി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും മൊമെന്റോയും പ്രശസ്തിപത്രവും വിതരണം ചെയ്തു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നീലഗിരി ജില്ലയിലെ, പ്രത്യേകിച്ച് ഗൂഡലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്തിന്റെ പുരോഗതിക്കായി നീലഗിരി കോളജ് നടപ്പിലാക്കിവരുന്ന നാനാമുഖമായ പദ്ധതികളില്‍ ചടങ്ങില്‍ പങ്കെടുത്ത അധ്യാപകര്‍ കോളജിനെ അഭിനന്ദിച്ചു.

സ്‌കൂളുകള്‍ക്കായുള്ള സ്‌പോര്‍ട്‌സ് കിറ്റുകള്‍, പഠനോപകരണങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സുകള്‍, അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക പരിശീലന പരിപാടികള്‍ തുടങ്ങി വിദ്യാഭ്യാസ മേഖലയ്ക്ക് കോളജ് നല്‍കുന്ന നിരന്തരമായ പിന്തുണ ഏറെ പ്രശംസനീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത് കെ. വി. ചടങ്ങിന് സ്വാഗതവും ക്യാംപസ് മാനേജര്‍ ഉമ്മര്‍ പി. എം. നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണത്തോടെ പരിപാടികള്‍ സമാപിച്ചു.

Congratulations to those who achieved high results in higher secondary; Nilgiri College organizes 'Vetri Thiruvizha 2026'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ അക്രമിച്ച കേസ്: 'എട്ടരവര്‍ഷം ജയിലില്‍ കിടന്നു, ജാമ്യം അനവദിക്കണമെന്ന് പള്‍സര്‍ സുനി; പുറത്തിറങ്ങിയാല്‍ ദൃശ്യം പുറത്തുവന്നേക്കുമെന്ന് സര്‍ക്കാര്‍'

ചൂടു ചായ കുടിക്കുന്ന ശീലമുണ്ടോ? അന്നനാള കാൻസർ സാധ്യത കൂടുതലെന്ന് പഠനം

ചർമം നാച്ചുറലായി തിളങ്ങും, ഈ മൂന്ന് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണം കഴിക്കാം

ട്രംപ് ഭരണകൂടം നടപ്പാക്കാനൊരുങ്ങുന്ന വിസ പരിഷ്കാരങ്ങൾ: ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും വൻ തിരിച്ചടിയോ?

ഭിന്നശേഷിക്കാർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ അവസരം; ടെക്നിക്കൽ അപ്രന്റീസ് ഒഴിവുകൾ