Nine Air Force officers awarded Vir Chakra for gallant action on battlefield  file
India

ഓപ്പറേഷന്‍ സിന്ദൂര്‍ പോരാളികള്‍ക്ക് രാജ്യത്തിന്റെ ആദരം; 9 വൈമാനികര്‍ക്ക് വീര്‍ ചക്ര

പാകിസ്ഥാനിലെ മുരിദ്‌കെ, ബഹാവല്‍പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വിജയകമായി ആക്രമണം നടത്തിയ പൈലറ്റുമാര്‍ ഉള്‍പ്പെടെയാണ് പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായ വൈമാനികര്‍ക്ക് രാജ്യത്തിന്റെ ആദരം. വ്യോമ സേനയുടെ ഒന്‍പത് വൈമാനികര്‍ക്ക് രാജ്യം വീര്‍ചക്ര നല്‍കും. 79-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായാണ് ബഹുമതികള്‍ പ്രഖ്യാപിച്ചത്.

പാകിസ്ഥാനിലെ മുരിദ്‌കെ, ബഹാവല്‍പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ വിജയകമായി ആക്രമണം നടത്തിയ പൈലറ്റുമാര്‍ ഉള്‍പ്പെടെയാണ് പുരസ്‌കാര പട്ടികയില്‍ ഇടം പിടിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ (ജിപി) രഞ്ജിത് സിംഗ് സിദ്ധു, മനീഷ് അറോറ, അനിമേഷ് പട്നി, കുനാല്‍ കല്‍റ, വിങ് കമാന്‍ഡര്‍മാരായ (ഡബ്ല്യുജി സിഡിആര്‍) ജോയ് ചന്ദ്ര, സ്‌ക്വാഡ്രണ്‍ ലീഡേഴ്സ് (സ്‌ക്വാഡ്രണ്‍ ലീഡര്‍) സര്‍തക് കുമാര്‍, സിദ്ധാന്ത് സിംഗ്, റിസ്വാന്‍ മാലിക്, ഫ്‌ലൈറ്റ് ലെഫ്റ്റനന്റ് (എഫ്എല്‍ടി എല്‍ടി) ആര്‍ഷ്വീര്‍ സിംഗ് താക്കൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായ വൈമാനികര്‍.

യുദ്ധക്കളത്തിലെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന ബഹുമതിയാണ് വീര്‍ ചക്ര. പരം വീര്‍ ചക്ര, മഹാ വീര്‍ ചക്ര എന്നിവയ്ക്ക് ശേഷം സൈനികര്‍ക്ക് നല്‍കുന്ന ബഹുമതിയാണിത്. ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇന്ത്യന്‍ സൈന്യം ഓപറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്. പാക് അതിര്‍ത്തിയില്‍ നിന്നും 300 കിലോ മീറ്ററോളം കടന്നായിരുന്നു ഇന്ത്യന്‍ വ്യോമ സേനയുടെ ആക്രമണം. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്റെ അഞ്ച് യുദ്ധവിമാനങ്ങളെങ്കിലും വീഴ്ത്തിയതായും ഒരു വലിയ വിമാനം വെടിവച്ചതായും വ്യോമ സേന അവകാശപ്പെട്ടിരുന്നു. എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്ങിന്റെ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വൈമാനികര്‍ക്കുള്ള ബഹുമതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Nine Air Force officers awarded Vir Chakra for gallant action on battlefield

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി; കണ്ണഞ്ചിപ്പിക്കുന്ന വികസനമെന്ന് മമ്മൂട്ടി; കെജിഎസിന് എഴുത്തച്ഛന്‍ പുരസ്‌കാരം; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

'അതിദാരിദ്ര്യമുക്ത സംസ്ഥാനം'; കേരളത്തെ അഭിനന്ദിച്ച് ചൈന

അപകടസ്ഥലത്ത് കാഴ്ചക്കാരായി നിൽക്കണ്ട; പിഴ 1000 ദിർഹമെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്

SCROLL FOR NEXT