firecrackers 
India

ശബ്ദം കൂട്ടാന്‍ സ്റ്റീല്‍ ഗ്ലാസിനകത്തുവച്ച് പടക്കം പൊട്ടിച്ചു, ഗ്ലാസ് കഷ്ണം നെഞ്ചില്‍ തറച്ച് ഒന്‍പതുവയസ്സുകാരന് ദാരുണാന്ത്യം 

കൂടുതല്‍ ശബ്ദം കേള്‍ക്കാന്‍ ഗ്ലാസ് കൊണ്ട് മൂടിവച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പടക്കം പൊട്ടിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ ഗ്ലാസ് നെഞ്ചില്‍ തറച്ച് ഒന്‍പതുവയസ്സുകാരന് ദാരുണാന്ത്യം. കൂടുതല്‍ ശബ്ദം കേള്‍ക്കാന്‍ ഗ്ലാസ് കൊണ്ട് മൂടിവച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് അപകടമുണ്ടായത്. സ്റ്റീല്‍ ഗ്ലാസിന്റെ ഒരു ഭാഗം നെഞ്ചില്‍ തറച്ചാണ് കുട്ടി മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പടക്കം കത്തിച്ചശേഷം അത് സ്റ്റീല്‍ ഗ്ലാസ് ഉപയോഗിച്ച് മൂടിവച്ച് കുട്ടി മാറിനിന്നു. കുറച്ചുസമയമായിട്ടും പടക്കം പൊട്ടാഞ്ഞതിനെത്തുടര്‍ന്ന് അടുത്തേക്ക് ചെല്ലുകയായിരുന്നു. ഈ സമയം അപ്രതീക്ഷിതമായി പടക്കം പൊട്ടി. ഗ്ലാസിന്റെ ഒരു ഭാഗം കുട്ടിയുടെ നെഞ്ചില്‍ തറച്ചുകയറി. 

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലേക്ക് തറച്ചുകയറിയ സ്റ്റീല്‍ കഷ്ണം രക്തദമനിയില്‍ മുറിവുണ്ടാക്കിയെന്നും അമിത രക്തസ്രാവമാണ് മരണകാരണമെന്നും ഡോക്ടര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT