പ്രതീകാത്മക ചിത്രം 
India

താങ്ങുവില 1.63 കോടി കര്‍ഷകര്‍ക്ക് നേരിട്ട്, 2.37 ലക്ഷം കോടി രൂപ നീക്കിവെച്ചു, 'കിസാന്‍ ഡ്രോണ്‍'; ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനം

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. 2021-21 റാബി സീസണില്‍ 1208 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിക്കുക. ഖാരിഫ് സീസണില്‍ ഇത്രയും തന്നെ നെല്ലും സംഭരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സംഭരണത്തിന് പേപ്പര്‍രഹിത ഇ-ബില്‍ സംവിധാനം ഏര്‍പ്പെടുത്തും. സംഭരണവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് പുതിയ സംവിധാനത്തിന് തുടക്കമിടുക. ചെറുകിട മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി റെയില്‍വേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി നിക്ഷേപ പദ്ധതി നടപ്പാക്കും. ജൈവ കൃഷിയെയും നൂതന കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം ഒരുക്കും. ഭൂവസ്തുക്കളുടെ റെക്കോര്‍ഡുകള്‍ക്കും കീടനാശിനികളും പോഷക ഘടകങ്ങളും വിളകളില്‍ തളിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ജലസേചന പദ്ധതികള്‍ക്കായി വിവിധ നദീസംയോജന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT