നിര്‍മല സീതാരാമന്‍ 
India

'125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു; 3500 കോടി നിക്ഷേപവുമായി വന്ന വ്യവസായി കേരളം വിട്ടു; ഇടതുസര്‍ക്കാര്‍ ഭരിക്കുന്നിടത്ത് വികസനമില്ല'

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിലേക്ക് നിക്ഷേപം വരുന്നില്ലെന്നും കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലിരുന്നിടത്തെല്ലാം സാമ്പത്തിക രംഗം തകരാറിലായെന്നും നിര്‍മല പറഞ്ഞു. ലോക്‌സഭയില്‍ നടന്ന ബജറ്റ് ചര്‍ച്ചക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

3,500 കോടി രൂപയുടെ നിക്ഷേപവുമായി ഒരു വ്യവസായി കേരളം വിട്ടുവെന്ന് ധനമന്ത്രി പറഞ്ഞു. േേകരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു. പട്ടികവിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടി. 125 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇതില്‍ 30 കൊലപാതകങ്ങള്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഭരണകാലത്തെന്നും ലോക്സഭയില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കേരളത്തില്‍ 399 സഹകരണ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് നിര്‍മല സീതാരാമന്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ കൂടിയെന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളെ ഉദ്ധരിച്ച് ധനമന്ത്രി സഭയില്‍ സംസാരിച്ചത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ ആറുശതമാനത്തോളം വര്‍ധിച്ചുവെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. പട്ടികജാതി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളിള്‍ 1.2 ശതമാനം വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു.

Nirmala Sitharaman levels criticism against the Kerala Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എ സന്തോഷ് കുമാറിനെ നിയമിച്ചു

ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

4 ഓവര്‍ 22 റണ്‍സ് 3 വിക്കറ്റ്! ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റം അവിസ്മരണീയമാക്കി പ്രിന്‍സ് യാദവ്

'കലർപ്പില്ലാതെ, കലവറ നിറച്ച് മെസി മാന്ത്രികത!'! ബ്രസീൽ ഇതിഹാസത്തേയും മറികടന്നു

'ജീവിതത്തിലെ ചില പോരാട്ടങ്ങൾ യാഥാർഥ്യമാണ്, പ്രതീക്ഷ തീർച്ചയായും ഉണ്ട്'; ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത